കോഴിക്കോട്: കഥകളി ആചാര്യന് ഗുരു ചേമഞ്ചേരിയുടെ ജന്മദിനത്തിന് ആശംസ നേരാന്‍ പോയ വടകര എം.പി കെ. മുരളീധരന്റെ നടപടി വിവാദമാകുന്നു.
കോഴിക്കോട്: കഥകളി ആചാര്യന് ഗുരു ചേമഞ്ചേരിയുടെ ജന്മദിനത്തിന് ആശംസ നേരാന്‍ പോയ വടകര എം.പി കെ. മുരളീധരന്റെ നടപടി വിവാദമാകുന്നു.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പുറത്തുപോകുന്നത് പോലും കൊവിഡ് കാലത്ത് നിയന്ത്രിച്ചിരിക്കെ 105 വയസുള്ള ചേമഞ്ചേരിയെ നേരില്‍പ്പോയി കണ്ട മുരളീധരന് അദ്ദേഹത്തോട് സാമൂഹിക അകലം പോലും പാലിക്കാതെ ചേര്‍ന്നിരുന്നതും കൂടെ വന്നവര്‍ മാസ്ക് ധരിക്കാതിരുന്നതുമാണ് വിമര്‍ശനം വിളിച്ചുവരുത്തിയത്.
ഇതിന്റെ ചിത്രം മുരളീധരന് തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് താഴെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ജൂലൈ 14 ന് പദ്മനാഭസ്വാമി ക്ഷേത്ര വിധിയ്ക്ക് പിന്നാലെ മുന്‍ രാജകുടുംബാംഗങ്ങളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കൊപ്പം സന്ദര്‍ശിച്ചതിന്റെ ചിത്രവും മുരളീധരന് തന്നെ പങ്കുവെച്ചിട്ടുണ്ട്.
ഇവർ എന്തൊരു തോന്ന്യവാസമാണ് ഈ കാണിക്കുന്നത്? 105 വയസ്സ് പ്രായമുള്ളൊരാളുടെ അടുത്ത് ശെരിയായ രീതിയിൽ മാസ്ക്ക് ധരിക്കാതെ മുട്ടിയുരുമ്മി ഇരിക്കുന്നു..
60വയസ്സിനു മേലെ പ്രായമുള്ളവർ പുറത്തിറങ്ങി നടന്നാൽ പോലും അപകടമാണെന്ന് പറയുന്ന ഈ കാലത്താണ് ഇവർ ഇങ്ങനെ ചെയ്യുന്നതെന്നോർക്കണം.. pic.twitter.com/XgcY1KB7vi— Firoz….. (@Firoze_) July 23, 2020
ഇതിന് ശേഷമാണ് ചേമഞ്ചേരിയെ സന്ദര്‍ശിച്ചത്.
കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക