ന്യൂദല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എം. പി സ്ഥാനം രാജിവെക്കാതെയാകും മത്സരിക്കുക എന്ന് കെ. മുരളീധരന്‍. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ് നേമത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന ഘടകം തീരുമാനമെടുത്തതായി അറിയിച്ചത്. പാര്‍ട്ടിയും മുന്നണിയും ഏല്‍പ്പിച്ച ദൗത്യം ആ സീറ്റ് പിടിച്ചെടുക്കുക എന്നതാണെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നേമത്ത് ബി.ജെ.പി ജയിച്ചത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പിന്തുണ കൊണ്ടാണെന്ന പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആ പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ഇത്തവണ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
നേമം ആവശ്യമില്ലാതെ ചര്‍ച്ചയാക്കി. അത്ര വിഷയം ആക്കേണ്ടിയിരുന്നില്ല. ബി.ജെ.പിയുടെ ഉരുക്കു കോട്ട എന്ന തരത്തില്‍ പ്രചാരണം നടത്തി. അങ്ങനെ ഒരു ഉരുക്ക് കോട്ടയുമില്ല.
ബി.ജെ.പിയുടെ ശക്തി കേന്ദ്രമല്ല നേമം എന്ന് ഒ രാജഗോപാലിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. അദ്ദേഹം തന്നെ പറഞ്ഞത്, തനിക്ക് വ്യക്തിപരമായ വോട്ട് ലഭിച്ചത് കൊണ്ടാണ് ലഭിച്ചത് എന്നാണ്.
നേമം എന്നെ ഏല്‍പ്പിക്കാന്‍ കാരണമായത് വട്ടിയൂര്‍ കാവില്‍ എട്ടുവര്‍ഷം നടത്തിയ പ്രവര്‍ത്തനമികവാണെന്നും മുരളീധരന്‍ പറഞ്ഞു.
നിലവില്‍ എം പി സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ഥാനത്ത് ഇരുന്ന്‌കൊണ്ട് തന്നെയായിരിക്കും മത്സരിക്കുക, അതിന് ശേഷം ഉപതെരെഞ്ഞെടുപ്പ് നടത്തുകയാവും ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ലഭിക്കാത്തതില്‍ ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നുവെന്നും അതിന് ഇതുപോലൊരു പ്രതികരണം ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക