'അടുപ്പമുള്ളവര്‍ വിളിച്ചാല്‍ പലചടങ്ങുകള്‍ക്കും പോകേണ്ടിവരും'; വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ. മുരളീധരന്‍
Kerala News
'അടുപ്പമുള്ളവര്‍ വിളിച്ചാല്‍ പലചടങ്ങുകള്‍ക്കും പോകേണ്ടിവരും'; വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 11:07 am

കോഴിക്കോട്: വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എം.പി കെ. മുരളീധരന്‍. അടുപ്പമുള്ളവര്‍ വിളിച്ചാല്‍ പലചടങ്ങുകള്‍ക്കും പോകേണ്ടിവരുമെന്ന് മുരളീധരന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വടകരയില്‍ മുരളീധരന്‍ പങ്കെടുത്ത വിവാഹച്ചടങ്ങില്‍ വരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മുരളീധരനോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുരളീധരന് കൊവിഡ് നെഗറ്റീവായിരുന്നു.

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മരളീധരന്റെ നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വിവാഹച്ചടങ്ങിന് പങ്കെടുത്ത് മടങ്ങുന്ന വഴി ഗുരു ചേമഞ്ചേരിയ്ക്ക് പിറന്നാളാശംസ നേരാന്‍ പോയ മുരളീധരന്റെ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി മുരളീധരന്‍ രംഗത്തെത്തിയത്.

ജനപ്രതിനിധികള്‍ക്ക് രോഗ വ്യാപന മേഖലയില്‍ വരെ പോകേണ്ടിവരുമെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ