ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നത് ആര്‍ക്കും നല്ലതല്ല, ചേരിപ്പോര് പരിഹരിക്കണമെന്നും മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd June 2014, 1:20 pm
[] തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാതെ പരസ്പരം പഴിചാരി ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ ചേരിപ്പോര് ഉടന്‍ പരിഹരിക്കണം. ചീഫ് സെക്രട്ടറിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന് പരാതി ഉണ്ടെങ്കില്‍ കാടടച്ച് വെടിവയ്ക്കാതെ അത് രേഖാമൂലം എഴുതി നല്‍കുകയാണ് വേണ്ടത്- മുരളീധരന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഐ.എ.എസ് അസോസിയേഷനില്‍ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന സാഹചര്യത്തിലാണ് മുരളീധരന്റെ അഭിപ്രായപ്രകടനം.