തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുകയായിരുന്നു. കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യസമിതി യോഗമാണിത്.
നേരത്തെ രാഷ്ട്രീയകാര്യസമിതിക്ക് മുമ്പായി നേതാക്കളുടെ യോഗം ഉണ്ടായിരുന്നു. ഇത്തരത്തില്‍ നേതാക്കളുടെ യോഗം അപൂര്‍വ്വമാണ്. എന്നാല്‍ ഈ യോഗത്തില്‍ മുരളീധരനെ പങ്കെടുപ്പിച്ചിരുന്നില്ല.
ഇതിലുള്ള അതൃപ്തിയാണ് യോഗത്തില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടുനില്‍ക്കാന്‍ കാരണമായി വിലയിരുത്തുന്നത്.
സംസ്ഥാന കോണ്‍ഗ്രസില്‍ ജംബോ കമ്മറ്റികള്‍ ഒഴിവാക്കുമെന്നും 51 പേരുള്ള നിര്‍വാഹക സമിതിയായിരിക്കും ഉണ്ടാവുകയെന്നും കെ. സുധാകരന്‍ നേതാക്കളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
എല്ലാ ജില്ലാകമ്മറ്റികളും പുനസംഘടിപ്പിക്കണമെന്നും തീരുമാനമായി. രാഷ്ട്രീയകാര്യസമിതിയില്‍ പുനസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു.
താഴേത്തട്ടില്‍ കുടുംബയൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ആശയമുണ്ട്. ജംബോ കമ്മിറ്റി ഒഴിവാക്കാന്‍ ഒരാള്‍ക്ക് ഒരു പദവി, ഭാരവാഹികള്‍ക്ക് പ്രായ പരിധി, തെരഞ്ഞെടുപ്പില്‍ തോറ്റവരെ മാറ്റിനിര്‍ത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളും ചര്‍ച്ചയ്ക്ക് വരുമെന്നാണ് വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
K Muraleedharan not attending Congress Political Affairs Committee