തിരുവനന്തപുരം: കേരളമാകെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ. മുരളീധരന്‍ എം.പി. മോദി- പിണറായി കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെ അയച്ചെതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.
ഇനി ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ മോദി പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചിരുന്നു. വികസനം കണ്ട് പഠിക്കാനാണെങ്കില്‍ ഗുജറാത്തില്‍ മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിക്കും അഞ്ച് വര്‍ഷം തുടര്‍ന്നിട്ടില്ല. മുഖ്യമന്ത്രിമാരെ മാറ്റുന്നത് പഠിക്കാനാണോ അങ്ങോട്ട് പോകുന്നത്. സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയില്‍ സമരക്കാരെ പൊലീസ് നേരിടുന്നത് മാത്രമാണന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. പൊലീസില്‍ നിന്ന് സി.പി.ഐ.എമ്മുക്കാര്‍ക്കും ‘ഉമ്മ’ കിട്ടുന്നുണ്ടെന്ന് കാനം മറക്കരുത്. ടിക്കറ്റ് കാശ് പോലും നഷ്ടമാവും.
ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്. പക്ഷെ ഇതിന് സി.പി.ഐ.എമ്മും പിന്തുണ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുരളീധരന്‍ പറഞ്ഞു. വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും എന്നാല്‍ കെ. മുരളീധരന്‍ കാരണം ഒരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനുള്ള എയിംസ് എത്രയും പെട്ടെന്ന് അനുവദിക്കണമന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിന് അനുവദിക്കുന്ന എയിംസ് കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ സ്ഥാപിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രവര്‍ത്തകര്‍ക്കുണ്ടായ നിരാശ കോണ്‍ഗ്രസിന്റെ അംഗത്വവിതരണത്തെ ബാധിച്ചെന്നും മുരളീധരന്‍ പറഞ്ഞു.