തോറ്റ് തോറ്റ് രണ്ടാം രാജഗോപാല്‍ ആവാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം, എന്നാല്‍ കേരളത്തിലെ ഉന്നതനായ ഒരു ബി.ജെ.പി നേതാവ് ആ കുപ്പായം വെട്ടിമാറ്റി: കെ. മുരളീധരന്‍
Kerala News
തോറ്റ് തോറ്റ് രണ്ടാം രാജഗോപാല്‍ ആവാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം, എന്നാല്‍ കേരളത്തിലെ ഉന്നതനായ ഒരു ബി.ജെ.പി നേതാവ് ആ കുപ്പായം വെട്ടിമാറ്റി: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 7:05 pm

തിരുവനന്തപുരം: ഒ. രാജഗോപാലിനെ പോലെ തോറ്റ് തോറ്റ് ചരിത്രം കുറിക്കാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം രാജശേഖരനെന്ന് കെ. മുരളീധരന്‍ എം.പി. എന്നാല്‍ കേരളത്തിലെ ഉന്നതനായ ബി.ജെ.പി നേതാവ് ആ കുപ്പായം വെട്ടിമാറ്റുകായിരുന്നു. അയാളുടെ പേരൊന്നും താന്‍ പറയുന്നില്ലെന്നും എന്നാല്‍ തന്റെ പേരുമായി സാമ്യമുള്ള ആളാണ് ഇത് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് കോലീബി കൂട്ടുകെട്ട് അല്ല മാര്‍ക്സിസ്റ്റ് ബി.ജെ.പി കൂട്ടുകെട്ടാണ് ഉള്ളതെന്നും മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ട് വാങ്ങി അധികാരത്തിലെത്തിയ പിണറായി വിജയന്‍ കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വട്ടിയൂര്‍കാവില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാണ് ബി.ജെ.പി ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.

എസ്. സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബി.ജെ.പി വോട്ടുകള്‍ സി.പി.ഐ.എമ്മിന് ലഭിക്കും. പകരം വി മുരളീധരന്റെ വിശ്വസ്തനായ കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ടുകള്‍ മറിച്ച് നല്‍കാനാണ് തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു.