തിരുവനന്തപുരം: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് കെ.കരുണാകരന്‍ ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് മകന്‍ കെ.മുരളീധരന്‍ എം.എല്‍.എ.
നരസിംഹ റാവുവിന്റെ കൊടുംചതിയാണ് ഇതിന് പിന്നില്‍ എന്നാണ് കരുണാകരന്‍ അന്ന് പറഞ്ഞത്. കരുണാകരന്‍ നേതൃസ്ഥാനത്ത് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ഘടകകക്ഷികള്‍ അന്ന് നിലപാട് എടുത്തിരുന്നു.
ചാരക്കേസ് എന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലൊന്നായിരുന്നു. കരുണാകരന്റെ രാജി ആവശ്യപ്പെട്ട് നടന്നവര്‍ക്ക് ഇത് നല്ലൊരു അവസരവുമായി. മുരളീധരന്‍ പറഞ്ഞു.
ALSO READ: മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍ ; ചോദ്യം അങ്ങേയറ്റം പ്രസക്തം; മറുപടി പറഞ്ഞത് അപ്പോഴത്തെ മാനസികാവസ്ഥയില്‍
ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ ക്യാബിനറ്റ് പദവി നല്‍കി കരുണാകരനെ മാറ്റാന്‍ ആയിരുന്നു യു.ഡി.എഫ് തീരുമാനം. രണ്ട് ഘടക കക്ഷികള്‍ ഇതിനെ അനുകൂലിച്ചില്ല.
1995 ഫെബ്രുവരിയില്‍ കരുണാകരന്‍ രാജി വെയ്‌ക്കേണ്ടതില്ല എന്ന് പറഞ്ഞ നരസിംഹ റാവു ഒരു മാസം കഴിഞ്ഞപ്പോള്‍ നിലപാട് മാറ്റി.
പത്മജയോട് കരുണാകരന്‍ എന്തെങ്കിലും പറഞ്ഞതായി അറിവില്ലെന്നും, ഒരു തെളിവും ഇല്ലാതെ ആര്‍ക്കെതിരേയും കവല പ്രസംഗം നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ ഇതൊരു ചര്‍ച്ചയാക്കാന്‍ താല്പര്യം ഇല്ലെന്നും, നീതി ലഭിക്കാതെ കരുണാകരന്‍ മരിച്ചത് കുടുംബത്തിന്റെ സ്വകാര്യ ദുഖമായി കണക്കാക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.