Kerala News
രാഷ്ട്രീയ ക്വാറന്റൈന്‍ വിധിച്ച് നിശബ്ദനാക്കാനാണ് സര്‍ക്കാരും സി.പി.ഐ.എമ്മും ശ്രമിക്കുന്നത്; കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 24, 05:27 pm
Friday, 24th July 2020, 10:57 pm

തിരുവനന്തപുരം: രാഷ്ട്രീയ ക്വറന്റൈന്‍ വിധിച്ച് നിശബ്ദനാക്കാനാണ് സര്‍ക്കാരും സി.പി.ഐ.എമ്മും ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്‍ എം.പി. കൊവിഡ് പോസീറ്റീവ് ആയ വ്യക്തിയുടെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ പോവുമായിരുന്നു. കള്ളക്കടത്തിനെതിരെയും പാലത്തായിലെ പെണ്‍കുഞ്ഞിനും വേണ്ടിയും ശബ്ദിച്ചതിന്റെ പേരിലാണെങ്കില്‍ ക്വാറന്റൈനിലല്ല ജയിലില്‍ വരെ പോകാന്‍ മടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെ. മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. മുരളീധരന്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചത്. ഗുരു ചേമഞ്ചേരിയ്ക്ക് പിറന്നാളാശംസ നേരാന്‍ പോയ മുരളീധരന്റെ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക