തിരുവനന്തപുരം: യുവാക്കളെ വിശ്വാസത്തിലെടുത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 55 ല്‍ നിന്ന് 56 ആക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയപ്പോള്‍ ഒരു ചോരപ്പുഴയും ഒഴുകിയിട്ടില്ല. ഇനി അഥവാ ചോരപ്പുഴ ഒഴുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് ആളെക്കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. []
കപട പരിസ്ഥിതിവാദികളെ കാത്തിരുന്നാല്‍ കേരളം ഇരുട്ടിലാകുമെന്നും അതിരപ്പിള്ളി പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പിന്നാലെയാണ് മുരളി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്.