'ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കില്ല, അദ്ദേഹം ബി.ജെ.പി ഏജന്റ് മാത്രം'; രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് കെ. മുരളീധരന്‍
Kerala News
'ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കില്ല, അദ്ദേഹം ബി.ജെ.പി ഏജന്റ് മാത്രം'; രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 5:59 pm

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി കെ. മുരളീധരന്‍ എം.പി. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പി ഏജന്റ് മാത്രമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പദവിയിലിരിക്കുമ്പോള്‍ പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചേ ആദരം ലഭിക്കൂവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് എടുത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കെ.കരുണാകരന്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കെ.മുരളീധരന്റെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.

നേരത്തെയും ഗവര്‍ണര്‍ക്കെതിരെ മുരളീധരന് രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍
ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുകയാണെന്നും ഗവര്‍ണറെ ബഹിഷ്‌കരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.