വട്ടിയൂര്‍ക്കാവില്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും അവിടത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമു ണ്ടാക്കില്ലെന്നും കെ. മുരളീധരന്‍ എം.പി. വട്ടിയൂര്‍ക്കാവില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും അവിടത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമു ണ്ടാക്കില്ലെന്നും കെ. മുരളീധരന്‍ എം.പി. വട്ടിയൂര്‍ക്കാവില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും മുരളീധരന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ പിന്തുണക്കുന്നതിനെ മുരളീധരന്‍ പിന്തുണക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനമാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയത്. അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
നിലവില്‍ എല്‍.ഡി.എഫിന്റെ കൈയിലുള്ള അരൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വളരെ വേദനയോടെയാണ് താന്‍ അവിടം വിട്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കമുണ്ടാക്കില്ല. പതിനഞ്ച് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ഒ രാജഗോപാലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാണ് കുമ്മനം രാജശേഖരന്റെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് ഇത്രയും കാലം ജന പ്രതിനിധി ഇല്ലാതെ പോയതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്കാണ്. അതിനാല്‍ തന്നെ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.