കോഴിക്കോട്: തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കെ.മുരളീധരന്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയുമായുള്ള സഹകരണം വടകര മേഖലയില്‍ യു.ഡി.എഫിന്റെ വിജയത്തില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടകര സീറ്റ് ആര്‍.എം.പിക്ക് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും യു.ഡി.എഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ജെ.ഡി പോയിട്ട് പോലും നാല് പഞ്ചായത്തുകളില്‍ മൂന്ന് എണ്ണത്തിലും യു.ഡി.എഫിന്റെ ഭരണസമിതി വന്നു. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചര്‍ച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും പറഞ്ഞ മുരളീധരന്‍ വടകരയിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റെവിടെയും പ്രചരണത്തിന് പോകുന്നില്ലെന്നത് ഉറച്ച തീരുമാനമാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും എക്സ് മാറി വൈ വന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: K Muraleedharan About election and RMP