കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തംഗ മേല്‍നോട്ട സമതി ഉണ്ടാക്കിയതല്ലാതെ മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ലെന്ന് കോണ്‍ഗ്രസ് എം. പി കെ മുരളീധരന്‍.
തെക്കുവടക്ക് നടന്ന് താനാണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പറയാതെ നേതാക്കള്‍ സ്വന്തം മണ്ഡലത്തില്‍ പോയി പ്രയത്‌നിക്കണമെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.
‘നേതാക്കള്‍ തെക്ക് വടക്ക് നടന്ന് ഞാനാണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ല. സ്വന്തം തട്ടകത്തില്‍ ജയം ഉറപ്പാക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്,’ മുരളീധരന്‍ പറഞ്ഞു.
തന്റെ മണ്ഡലത്തില്‍ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ് വടകരയ്ക്ക് പുറത്ത് പ്രചരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തുടര്‍ച്ച് നേടുന്നതിനായി എല്‍.ഡി.എഫ് മത സൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഉമ്മന്‍ ചാണ്ടിക്ക് കീഴില്‍ സമിതി വന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ക്കെതിരെ സ്വര്‍ണക്കടത്ത് കേസില്‍ അവിശ്വാസ പ്രമേയം കൊണ്ട് വരുന്നത് രാജ്യത്ത് തന്നെ ആദ്യമായിരിക്കുന്നത്. സ്വര്‍ണക്കടത്തിലും അഴിമതിയിലും മുങ്ങിനില്‍ക്കുന്ന സര്‍ക്കാരാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K Muraleedharan about congress party on election