തിരുവനന്തപുരം: കെ.പി.സി.സി പട്ടികയ്‌ക്കെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍. പട്ടിക അംഗീകരിക്കരുതെന്ന് മുരളി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നിലവിലെ പട്ടിക പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കരുതെന്നാണ് മുരളിയുടെ ആവശ്യം. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും. നിലവിലെ പട്ടിക പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതുവരെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടിക-വിഭാഗ, വനിതാ സംവരണവും യുവജന പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം പാലിച്ച് ഭേദഗതികള്‍ വരുത്തിയ അന്തിമ കെ.പി.സി.സി ലിസ്റ്റ് കഴിഞ്ഞ ദിവസം എം.എം.ഹസന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനിതകളുടെ എണ്ണം കൂടുമ്പോഴും ഗ്രൂപ്പ് മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ രണ്ടു വിഭാഗങ്ങളും ശ്രമിച്ചതായി ആരോപണം ഉണ്ടായിരുന്നു.
Dont Miss: ഹുമയൂണിന്റെ ശവകുടീരം തകര്‍ത്ത് ഖബര്‍സ്ഥാന്‍ ആക്കണമെന്ന് മോദിയോട് ശിയ നേതാവ്
ഇന്നലെ കേരളത്തിലെ പട്ടികയിലെ അമിത ഗ്രൂപ്പുവല്‍ക്കരണത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഗ്രൂപ്പുകള്‍ ആശയപരമല്ലെന്നും വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഗ്രൂപ്പുകളുടെ അപ്രമാദിത്വം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരനും പട്ടികയ്‌ക്കെതിരെ രംഗത്തെത്തിയത്.