| Wednesday, 19th February 2020, 5:49 pm

കഥാപാത്രം അയ്യരാവണമെന്നത് മമ്മൂട്ടിയുടെ നിര്‍ദേശമായിരുന്നു; സേതുരാമയ്യര്‍ പിറന്നതിനെ കുറിച്ച് കെ. മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിന്ദൂര കുറി തൊട്ട്, കൈ പിറകില്‍ കെട്ടി നടന്നുവരുന്ന സേതുരാമയ്യര്‍, പശ്ചാത്തലത്തില്‍ മുഴങ്ങുന്ന വിഖ്യാതമായ ബി.ജി.എം. സി.ബി.ഐ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ ഉള്ളില്‍ പൊതുവെ വരുന്ന ചിത്രമാണിത്.

32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം റിലീസ് ആവുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയ കൈ പിറകില്‍ കെട്ടി നടക്കുന്നതും മറ്റും മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരം വരുത്തിയതാണെന്നാണ് സംവിധായകന്‍ കൂടിയായ കെ.മധു പറഞ്ഞത്.

കഥാപാത്രം അയ്യരാവണമെന്ന നിര്‍ദ്ദേശവും മമ്മൂട്ടിയാണ് മുന്നോട്ട് വെച്ചതെന്ന് കെ.മധു പറഞ്ഞു. മമ്മൂട്ടിയാണ് കൈ പിറകില്‍ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നത്. കഥാപാത്രം അയ്യരായാല്‍ നന്നായിരിക്കുമെന്ന് നിര്‍ദേശിച്ചതും മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. കെ മധു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിനായി ആദ്യം അലി ഇമ്രാന്‍ എന്ന പേരിലുള്ള കഥാപാത്രത്തിനെയായിരുന്നു ഉണ്ടാക്കിയതെന്ന് പഴയ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു.

പിന്നീട് ഈ കഥാപാത്രത്തിന്റെ പേര് മൂന്നാംമുറയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഇടുകയായിരുന്നു.

We use cookies to give you the best possible experience. Learn more