കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും കേരളാ കോണ്‍ഗ്രസ്സ് ആരെ പിന്തുണയ്ക്കണം എന്ന് ഉടനെ തീരുമാനിക്കുമെന്നും കെ.എം മാണി.
നേരത്തെ കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന് കേരളാ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണത്തിന്റെ വിലയിരുത്തലാവും ചെങ്ങന്നൂര്‍ ഫലം, കെ.എം മാണി പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും അതിനെ അതിജീവിച്ച് എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് വി.എസ്. മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് വോട്ടര്‍മാരുടെ അഭിപ്രായമല്ലെന്നും, വി.എസിന്റെ മാത്രമാണെന്നുമായിരുന്നു കെ.എം മാണിയുടെ പ്രതികരണം. മെയ് 28നാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയുമാണ് ചെങ്ങന്നൂരില്‍ മത്സരിക്കുന്നത്.