ഈ പിച്ചില്‍ ബാറ്റ് ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്; ഹൈദരാബാദ് ട്രാക്ക് വിലയിരുത്തി ഇന്ത്യന്‍ ബാറ്റര്‍
Sports News
ഈ പിച്ചില്‍ ബാറ്റ് ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്; ഹൈദരാബാദ് ട്രാക്ക് വിലയിരുത്തി ഇന്ത്യന്‍ ബാറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 11:05 pm

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യദിനം 246 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചത്. ഇന്ത്യന്‍ സ്പിന്‍ മാന്ത്രികതയില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനം മികച്ച ലീഡിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 421 റണ്‍സാണ് നേടിയത്.

ഓപ്പണ്‍ ഇറങ്ങിയ യശ്വസി ജെയ്സ്വാളും മധ്യ നിരയില്‍ ഇറങ്ങിയ കെ.എല്‍. രാഹുലും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജെയ്സ്വാള്‍ 74 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് നേടിയത്.

മധ്യനിരയില്‍ രാഹുല്‍ 123 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയും രണ്ട് സിക്സറുകളും അടക്കം 86 റണ്‍സും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 69.92 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. തന്റെ നിര്‍ണായക ഇന്നിങ്‌സിന് ശേഷം താരം സംസാരിക്കുകയുണ്ടായിരുന്നു.

‘സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ എനിക്ക് ആത്മവിശ്വാസം ലഭിച്ചിരുന്നു. അതാണ് അല്പം വഴിത്തിരിവ് ഉണ്ടാക്കിയത്. പന്ത് പഴയതുപോലെ അല്പം വേഗത കുറഞ്ഞു, അതുകൊണ്ട് ഈ പിച്ചില്‍ ബാറ്റ് ചെയ്യുന്നത് വെല്ലുവിളിയായിരുന്നു. പക്ഷേ എന്റെ ഷോട്ടുകള്‍ കളിക്കാന്‍ ഉള്ള അവസരത്തിനായി ഞാന്‍ കാത്തിരുന്നു. ഞാന്‍ മധ്യനിരയില്‍ നന്നായി ആസ്വദിച്ചാണ് കളിച്ചത്,’കെ എല്‍ രാഹുല്‍ പറഞ്ഞു.

ഓപ്പണര്‍ ജെയ്സ്വാളിന്റെ പങ്കും വളരെ വലുതായിരുന്നു. 74 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും 10 ബൗണ്ടറികളും അടക്കം 80 റണ്‍സ് ആണ് താരം നേടിയത്. ജോ റൂട്ടിന്റെ പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചില്‍ ആണ് താരം മടങ്ങിയത്. 108.11 എന്ന തകര്‍പ്പന്‍ റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്. താരത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് തുടക്കം മുതലേ എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

 

Content Highlight: K.L. Rahul Talking About His Innings