| Thursday, 29th February 2024, 3:41 pm

ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തിരിച്ചുവരുമെന്ന് വിചാരിച്ചവൻ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര് പ്പന് വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും വിജയക്കുതിപ്പ് തുടരാനും ഇന്ത്യക്ക് സാധിച്ചു.

ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര് മാച്ച് മാര്ച്ച് ഏഴിന് ധര്മശാലയിലാണ് നടക്കുന്നത്. ധര്മശാലയില് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യന് ടീമിന് വീണ്ടും തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ കെ.എൽ. രാഹുൽ പുറത്തായിരിക്കുകയാണ്.

പരിക്ക് കാരണം രാഹുലിന് കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങള് നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാമത്തെ ഇന്നിങ്സിൽ നാലാമനായി ഇറങ്ങി 123 പന്തിൽ നിന്നും 86 റൺസാണ് താരം നേടിയത്. രണ്ടാമത്തെ ഇന്നിങ്സിൽ 68 പന്തിൽ നിന്നും 22 റൺസും താരം നേടിയിരുന്നു. താരത്തിന് ടീമില് മടങ്ങിയെത്താന് സാധിക്കാത്തതിനാൽ വിരാട് കോഹ്‌ലിക്ക് പകരമായി എത്തിയ രജത് പാടിദാറിനെ ടീമില് നിലനിർത്തുകയാണ് മാനേജ്മെൻറ്.

രജത്തിന് രണ്ട് ഡക്കും 32 റണ്സുമാണ് ഇംഗ്ലണ്ടിനെതിരെ നേടാന് കഴിഞ്ഞത്. രാഹുൽ തിരിച്ചുവന്നാൽ രജത് പാടിദാറിനെ രഞ്ജി ട്രോഫിയില് കളിക്കാന് അനുവദിക്കുമെന്നാണ് നേരത്തെ ബി.സി.സി.ഐ പറഞ്ഞത്.

രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനു വേണ്ടിയാണ് താരം മത്സരിക്കുന്നത്. മാര്ച്ച് രണ്ടിന് വിദര്ഭക്കെതിരായ മത്സരത്തോടുകൂടിയാണ് രഞ്ജി ട്രോഫി സെമിഫൈനൽ ആരംഭിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ടെസ്റ്റിൽ വിശ്രമത്തിലയിരുന്ന ഇന്ത്യൻ സ്റ്റാർ പേസ് ബൗളർ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് ബുംറ പുറത്തെടുത്തത്.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, രജത് പാടിദർ, സർഫ്രാസ് ഖാൻ, കെ.എസ്. ഭരത്, ദേവ്ദത്ത് പടിക്കൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദ്വീപ്.

Content Highlight: K.L. Rahul Ruled Out From Fifth Test Against England

We use cookies to give you the best possible experience. Learn more