ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 17 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് നേടിയത്. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ മഴ വീണ്ടും മത്സരത്തിന്റെ രസംകൊല്ലിയായി അവതരിച്ചിരുന്നു. ഇതോടെ ഏറെ സമയം മത്സരം വൈകുകയും ചെയ്തു.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് 64 പന്തില്‍ നാല് ഫോര്‍ അടക്കം 33 റണ്‍സ് നേടിയ കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ്(0)*. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വമ്പന്‍ തകര്‍ച്ചയില്‍ ഇന്ത്യയ്ക്ക് വേണ്ടി പിടിച്ചുനിന്നത് രാഹുലായിരുന്നു.
ഡിഫന്റിങ്ങില്‍ മിന്നും പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. ഇതോടെ ഒരു മിന്നും നേട്ടം കൊയ്യാന്‍ താരത്തിന് കഴിഞ്ഞു. എവേയ് ടെസ്റ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിച്ചത്.
നിലവില്‍ 56 ടെസ്റ്റ് മത്സരത്തിലെ 96 ഇന്നിങ്‌സില്‍ നിന്ന് 3161 റണ്‍സാണ് താരം നേടിയത്. 34.36 എന്ന ആവറേജില്‍ 199 എന്ന ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകളേക്കാള്‍ കൂടുതല്‍ മികച്ച പ്രകടനം രാഹുല്‍ കാഴ്ചവെച്ചത് വിദേശ പിച്ചുകളിലാണെന്ന് തന്നെ പറയാം.
ആദ്യ ഇന്നിങ്‌സിലെ ഓസീസ് ബൗളിങ്ങില്‍ അതിവേഗം തകരുന്ന ഇന്ത്യയ്ക്ക് മഴ അല്‍പം സാവകാശം നല്‍കിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ അവസാന ദിവസമായ നാളെ (ചൊവ്വ) ഇന്ത്യ അവശേഷിക്കുന്ന വിക്കറ്റുകള്‍ നിലനിര്‍ത്തി പിടിച്ചുനിന്നാല്‍ സമനിലയില്‍ എത്താന്‍ സാധിക്കും. എന്നാല്‍ ഓസീസിന്റെ പേസ് അറ്റാക്കിന് മുന്നില്‍ ഇന്ത്യ ഓള്‍ ഔട്ടിലേക്ക് എത്തിയാല്‍ ഗാബയിലും ഓസീസ് ആധിപത്യം സ്ഥാപിക്കും.
നിലവില്‍ ക്രീസിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രാഹുലും മികച്ച പ്രകടനം നടത്തുമെന്നും ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: K.L Rahul In Record Achievement In Away Test Cricket