| Wednesday, 19th May 2021, 12:44 pm

വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, തുറമുഖം അഹമ്മദ് ദേവര്‍കോവിലിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ വൈദ്യുതി വകുപ്പ് കെ. കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യും. ജെ.ഡി.എസിന്റെ മന്ത്രിയാണ് കൃഷ്ണന്‍കുട്ടി.

കഴിഞ്ഞ സര്‍ക്കാരില്‍ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു കൃഷ്ണന്‍ കുട്ടി. അതേസമയം ആദ്യമായി മന്ത്രിസഭയിലെത്തിയ ഐ.എന്‍.എല്ലിന് തുറമുഖം-പുരാവസ്തു വകുപ്പാണ് ലഭിച്ചത്.

അഹമ്മദ് ദേവര്‍കോവിലാണ് ഐ.എന്‍.എല്ലിന്റെ മന്ത്രി.  ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിനാണ്.

ആന്റണി രാജുവിന് ഗതാഗതവും എ.കെ ശശീന്ദ്രന് വനം വകുപ്പും നല്‍കും.

അതേസമയം രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. കെ.എന്‍.ബാലഗോപാല്‍-ധനകാര്യം, പി.രാജീവ്-വ്യവസായ വകുപ്പ്, ആര്‍. ബിന്ദു-ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മന്ത്രിമാരെ ഔദ്യോഗികമായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം സി.പി.ഐ.എമ്മും സി.പി.ഐയും മന്ത്രിമാരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

21 അംഗ മന്ത്രിസഭയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Krishnankutty Electricity Ahammed Devarkovil Port JDS INL LDF Govt

We use cookies to give you the best possible experience. Learn more