| Saturday, 23rd August 2014, 8:52 pm

വാട്‌സ് ആപ്പ് കാലത്തെ (കിരീടത്തിലെ) സേതുവാണോ സ്റ്റീവ് ലോപ്പസ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാര്യകാരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനോ, വ്യവസ്ഥയുടെ നീരാളിക്കൈകള്‍ താനുള്‍പ്പെടെയുള്ള സമൂഹത്തെ പിടിച്ചുമുറുക്കുന്നതോ, സമൂഹമെങ്ങനെ ഓരോ മനുഷ്യരിലും കണിശമായി ഇടപെടുന്നുവെന്നതോ ഒന്നും സ്റ്റീവിന്റെ വിഷയമല്ല. അയ്യാളെ സംബന്ധിച്ചിടത്തോളം കേവലമായ നൈതികതയുടെയും ആത്മസംഘര്‍ഷങ്ങളുടെ പരിഹാരവും ആത്മ പ്രകാശനത്തിന്റെതായ ഒരു തലവും മാത്രമാണ്. കെ.കെ. സിസിലു എഴുതുന്നു..


(അന്നയും റസൂലും കാണാത്ത, രാജീവ് രവിയുടെ ആരാധകനല്ലാത്ത ഒരാള്‍ എഴുതുന്നത്)

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഈ വസന്തകാലത്ത് പ്രണയം, സൗഹൃദം, വിനോദം, സെക്‌സ്, ലഹരി എന്നിവയെല്ലാം സ്വകാര്യതകളില്‍ ഒതുങ്ങിപ്പോകുന്നു എന്ന് നാം വിലപിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇതിന്റെ കാര്യകാരണങ്ങളെ പറ്റി നാം അന്വേഷിക്കാറില്ല. എല്ലാ കൊള്ളരുതായ്മയ്ക്കും കുറ്റം ചാര്‍ത്തിക്കൊടുക്കുന്നത് ന്യൂജന്‍-ലാണ് (അഥവാ പുതിയജനറേഷനുമേലാണ്).

ന്യൂ ജനറേഷനെ കുറിച്ച് (ന്യൂ ജനറേഷന്‍ സിനിമയെ കുറിച്ചല്ല), പറയുമ്പോഴെല്ലാം അവര്‍ സമൂഹത്തിനു പുറത്തോ സാമൂഹ്യാസ്ഥിത്വമില്ലാത്തവരോ ആയാണ് ഗകണിക്കാറുള്ളത്. എന്നാല്‍ പ്രഭാഷണങ്ങളിലെല്ലാം “നാളെ നമ്മേ നയിക്കേണ്ടവര്‍” അവരാണെന്ന് ഉറക്കെയുറക്കെ വിളിച്ചുപറയുന്നു. സാമൂഹ്യഘടനയ്ക്കകത്തുണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ മനുഷ്യരിലും വലിയ അളവില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആ മാറ്റം യുവത്വത്തിന്റെത് മാത്രമല്ല. ചോദ്യം ചെയ്യപ്പെടേണ്ടവര്‍ അവര്‍ മാത്രവുമല്ല.

പിന്നെ ഇക്കാലത്ത് വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ട്വീറ്ററുമെല്ലാം സജീവമായതുകൊണ്ടും പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം പരിമിതമായ സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടുകൂടി സ്വകാര്യമായ ഇടം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും പ്രശ്‌നം വാട്‌സ് ആപ്പിന്റെയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെയോ അല്ല. സ്വകാര്യതയിലേയ്ക്കുള്ള മനുഷ്യന്റെ ഉള്‍വലിയല്‍ ചരിത്രപരമായി മനസിലാക്കപ്പെടേണ്ട ഒന്നാണ്. കുടുംബ ഘടനയുടെ ചരിത്രം അത് അടയാളപ്പെടുത്തുന്നുണ്ട്. സ്വകാര്യതയിലേയ്ക്കുള്ള മനുഷ്യന്റെ പരിണാമം (മനുഷ്യന് കുരങ്ങിലേയ്ക്ക് തിരിച്ചുപോകാനാവില്ലെന്ന) ചോദ്യം ചെയ്യപ്പെടാതെ അത്രമാത്രം ശക്തമായി തുടരുന്നു. ആഗ്രഹങ്ങളില്‍ നിന്ന കുതറി മാറാന്‍ ശ്രമിച്ചവര്‍ അവരുടെ അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


ലോകത്ത് സഹജീവികളോടുള്ള കരുണയില്ലായ്മയിലൂടെയും നിഷ്‌കളങ്കത ചോര്‍ന്നുപോകുന്നവര്‍ക്കിടയിലൂടെയും തിളങ്ങുന്ന കണ്ണുമായി അവന്‍ വരുന്നു സ്റ്റീവ് ലോപ്പസ്!!


നിഷ്‌കളങ്കമായി ഇരിക്കാന്‍ ആര്‍ക്കും അവകാശമില്ലാതായി ഇരിക്കുന്നു. സ്വാര്‍ത്ഥ, സ്വകാര്യ നൈതികതയില്‍ നിന്നുള്ള തിരിച്ചുപോക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനിയും പ്രവാചകന്‍മാര്‍ ചരിത്രപരമായ അവരുടെ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ഉദയം ചെയ്തുകൊണ്ടുമിരിക്കുന്നു.

“ഞാന്‍ സ്റ്റീവ് ലോപസ്” എന്ന സിനിമ കണ്ടപ്പോള്‍ ഇത്തരം ഒരു ദൗത്യവുമായി യുവജനങ്ങളിലേക്ക് നൈതികതയുടെ പ്രവാചകനായി കടന്നുവരികയാണ് ചിത്രം എന്ന് തോന്നിപ്പോയി. ആധുനിക ലോകത്ത് സഹജീവികളോടുള്ള കരുണയില്ലായ്മയിലൂടെയും നിഷ്‌കളങ്കത ചോര്‍ന്നുപോകുന്നവര്‍ക്കിടയിലൂടെയും തിളങ്ങുന്ന കണ്ണുമായി അവന്‍ വരുന്നു സ്റ്റീവ് ലോപ്പസ്!!

റോഡരികില്‍ വെട്ടേറ്റുവീഴുന്ന ഒരു മനുഷ്യനെ സഹായിക്കുന്ന സ്റ്റീവിനുണ്ടാവുന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന സിനിമ ഇന്നത്തെ തലമുറയില്‍ വന്നിട്ടുള്ള മനുഷ്യത്വരാഹിത്യത്തിന്റെയും സഹജീവികളെ സഹായിക്കാതെ, ശ്രദ്ധിക്കാതെ കടന്നുപോകുന്ന ലോകത്തോടുള്ള ചോദ്യവുമായി സ്റ്റീവ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

എന്നാല്‍ കാര്യകാരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനോ, വ്യവസ്ഥയുടെ നീരാളിക്കൈകള്‍ താനുള്‍പ്പെടെയുള്ള സമൂഹത്തെ പിടിച്ചുമുറുക്കുന്നതോ, സമൂഹമെങ്ങനെ ഓരോ മനുഷ്യരിലും കണിശമായി ഇടപെടുന്നുവെന്നതോ ഒന്നും സ്റ്റീവിന്റെ വിഷയമല്ല. അയ്യാളെ സംബന്ധിച്ചിടത്തോളം കേവലമായ നൈതികതയുടെയും ആത്മസംഘര്‍ഷങ്ങളുടെ പരിഹാരവും ആത്മ പ്രകാശനത്തിന്റെതായ ഒരു തലവും മാത്രമാണ്.

അടുത്ത പേജില്‍ തുടരുന്നു


അഞ്ജലി എന്ന ആ സ്ത്രീയെ അയാള്‍ കാണാനാഗ്രഹിക്കുന്നതും തന്റെ ശരികളും തന്റെ നിഷ്‌കളങ്കതയും തന്റെ മാനുഷികതയും ആത്മപ്രകാശനങ്ങളും ഫേസ്ബുക്ക് വാളുകളില്‍ ഇടുന്ന സ്റ്റാറ്റസ് പോലെ അവരെ കാണുന്നതിലൂടെ അവരോട് അയാളെ പറ്റിയുള്ള വിവരം പറയുന്നതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. അഭിനന്ദനത്തിന്റെ നൂറ് ലൈക്കും കമെന്റുകളും കൈപ്പറ്റുന്നു. കൊട്ടേഷന്റെ പേരില്‍ ടി.പി. ചന്ദ്രശേഖരനെ കൊന്നവരെയും ടി.പി.യെയും ഒന്നായി കാണുന്ന ഒരു തരം മനോനിലയിലേയ്ക്ക് നമ്മളെ പടിപടിയായി എത്തിക്കുന്നുവെങ്കിലും കാണാന്‍ രസമുള് ഒരു സിനിമ. തമ്മില്‍ ഭേതം തൊമ്മന്‍ ചാണ്ടിയെന്നുപടിച്ച മലയാളിക്ക് ഇത് നല്ല സിനിമ തന്നെയാണ്.


പൊതുവെ സോഷ്യല്‍ മീഡിയകളിലെല്ലാം കണ്ടുവരാറുള്ള മാനുഷികതയുടെ പ്രതിരൂപമായി സ്റ്റീവ് മാറുകയാണ്. താന്‍ രക്ഷപ്പെടുത്തിയ വെട്ടേറ്റ മനുഷ്യനെ തുണ്ടം തുണ്ടമായി വെട്ടിയ ആളെ സ്റ്റീവ് പിന്നീട് ഒരു ഘട്ടത്തില്‍ ഒരപകടത്തില്‍ നിന്ന് സഹായിക്കുന്നതും അയ്യാളുടെ ഭാര്യയെ സ്റ്റീവ് പോയി കാണുന്നതും അത്രമാത്രം കാല്‍പനികമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ജലി എന്ന ആ സ്ത്രീയെ അയാള്‍ കാണാനാഗ്രഹിക്കുന്നതും തന്റെ ശരികളും തന്റെ നിഷ്‌കളങ്കതയും തന്റെ മാനുഷികതയും ആത്മപ്രകാശനങ്ങളും ഫേസ്ബുക്ക് വാളുകളില്‍ ഇടുന്ന സ്റ്റാറ്റസ് പോലെ അവരെ കാണുന്നതിലൂടെ അവരോട് അയാളെ പറ്റിയുള്ള വിവരം പറയുന്നതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നു. അഭിനന്ദനത്തിന്റെ നൂറ് ലൈക്കും കമെന്റുകളും കൈപ്പറ്റുന്നു. കൊട്ടേഷന്റെ പേരില്‍ ടി.പി. ചന്ദ്രശേഖരനെ കൊന്നവരെയും ടി.പി.യെയും ഒന്നായി കാണുന്ന ഒരു തരം മനോനിലയിലേയ്ക്ക് നമ്മളെ പടിപടിയായി എത്തിക്കുന്നുവെങ്കിലും കാണാന്‍ രസമുള് ഒരു സിനിമ. തമ്മില്‍ ഭേതം തൊമ്മന്‍ ചാണ്ടിയെന്നുപടിച്ച മലയാളിക്ക് ഇത് നല്ല സിനിമ തന്നെയാണ്.

കിരീടം സിനിമയുടെ കോപ്പിയാണ് “ഞാന്‍ സ്റ്റീവ് ലോപസ്” എന്നുപറഞ്ഞാല്‍ രാജീവിന്റെ ആരാധകര്‍ ചെരുപ്പെടുത്തടിക്കും. അത്രമാത്രം ഭേദപ്പെട്ട ഒരു തിരക്കഥയിലേയ്ക്ക് ആ പ്രമേയത്തിലെ സവിശേഷതകളെ എടുത്ത് വികസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ട് തന്നെ അങ്ങനെ പറയുന്നത് ശരിയുമല്ല. പ്രത്യേകിച്ച “കഥ”യുടെ ദാരിദ്ര്യമനുഭവിക്കുന്ന മലയാള സിനിമയ്ക്കകത്ത് നിന്ന് ചെയ്യുന്നതുകൊണ്ട് തന്നെ. എന്നാല്‍ സേതുമാധവനില്‍ നിന്ന് വാട്‌സ് ആപ്പുകാലത്തെ സ്റ്റീവ് ലോപ്പസിലേയ്ക്ക് എത്തുമ്പോള്‍ രാഷ്ട്രീയ പരിണാമങ്ങളെ കാണാതെ പോകരുത്.


പിന്നീട് സേതുമാധവന്‍ ഗുണ്ടയായി പരിവര്‍ത്തിക്കപ്പെടുന്നു. സമൂഹവും ഭരണകൂടവും ഈ ദൗത്യം ഏറ്റെടുക്കുന്നു. തന്റെ അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് പോലീസുകാരനായ അച്ഛനും മറ്റെല്ലാവരും പറയുന്നു. ഇത് സ്റ്റീവ് ലോപ്പസിലും നമുക്ക് കാണാവുന്നതാണ്. ആളുകള്‍ മുഴുവന്‍ അവറെ മാനുപഷികതയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സേതുമാധവന്റെ തുടര്‍ജീവിതം സമരമായിരുന്നു. പിന്നീട് ദാരുണമായ അന്ത്യവും.


കിരീടം ഒരു നല്ല സിനിമയായിരുന്നു എന്ന അവകാശവാദം എന്തായാലും ഇല്ല. എന്നാല്‍ കിരീടം ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ചിലകാര്യങ്ങളുമായി തട്ടിച്ചു നോക്കാവുന്ന ഒരു സിനിമതന്നെയാണ് ഞാന്‍ സ്റ്റീവ് ലോപസ്. പോലീസുകാരന്റെ മകനായ സേതുമാധവനെന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരനെയാണ് സിബിമലയില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നടുറോഡില്‍ വെച്ച് തന്റെ പിതാവിനെ അത്രമിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടയെ (ഇക്കാലത്തെ ഭാഷയില്‍, ക്വട്ടേഷനെന്നു പറയാം) തന്റെ അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരിച്ചാക്രമിക്കേണ്ടിവരുന്നു. (അക്കാലത്തെ നായകന്‍മാര്‍ വീരന്മാരായിരുന്നു.)

പിന്നീട് സേതുമാധവന്‍ ഗുണ്ടയായി പരിവര്‍ത്തിക്കപ്പെടുന്നു. സമൂഹവും ഭരണകൂടവും ഈ ദൗത്യം ഏറ്റെടുക്കുന്നു. തന്റെ അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് പോലീസുകാരനായ അച്ഛനും മറ്റെല്ലാവരും പറയുന്നു. ഇത് സ്റ്റീവ് ലോപ്പസിലും നമുക്ക് കാണാവുന്നതാണ്. ആളുകള്‍ മുഴുവന്‍ അവറെ മാനുപഷികതയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സേതുമാധവന്റെ തുടര്‍ജീവിതം സമരമായിരുന്നു. പിന്നീട് ദാരുണമായ അന്ത്യവും.

അതുകൊണ്ട് തന്നെ സേതുമാധവനും സ്റ്റീവും പങ്കുവെയ്ക്കുന്ന പൊതു ഇടങ്ങളുമുണ്ടാവുന്നു. എന്നാല്‍ ഞാന്‍ സ്റ്റീവ് ലോപസിലേയ്‌ക്കെത്തുമ്പോള്‍ കാര്യകാരണങ്ങളെ അന്വേഷിക്കാത്ത (അത് അതിന്റെ ലക്ഷ്യവുമായിരിക്കില്ല) കേവലമായ മാനുഷികത, നിഷ്‌കളങ്കത, ആത്മപ്രകാശനത്തിന്റെ അഭിനിവേശങ്ങളെ പകരം വെയ്ക്കാനല്ലാതെ സ്റ്റീവ് യുവത്തത്തോട് ഒന്നു ചെലയ്ക്കുന്നില്ല. എന്നിട്ടും സ്റ്റീവ് പ്രവാചകനാവുന്നു.


#സിനിമാ_റിവ്യൂ, #കെ_കെ_സിസിലു, #ഞാന്‍_സ്റ്റീവ്_ലോപ്പസ്, #കിരീടം, #സിബി_മലയില്‍, #രാജീവ്_രവി

We use cookies to give you the best possible experience. Learn more