തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വുഹാനില്‍ നിന്നും ചൈനയില്‍ നിന്നും ഉള്‍പ്പെടെ വിദേശത്ത് നിന്നുവരുന്നവരെല്ലാം സ്വമേധയാ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചൊവ്വാഴ്ച പുതിയതായി നിരീക്ഷണത്തിലായ 167 പേരും ഇതില്‍ പെടും. ഏഴ് പേരാണ് ഇതില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് . കൊച്ചി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരിക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരെ ഹോം ക്വാറെണ്ടെയിനില്‍ വെക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു. കേരളത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.