മാസ്‌ക് ധരിച്ച് വീട്ടിലിരുന്ന് ടി.വിയില്‍ റെക്കോര്‍ഡ് വിജയം കണ്ട് കെ.കെ ശൈലജ; നാടിന്റെ അതിജീവന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്നതിന് നന്ദിയെന്ന് പ്രതികരണം
കണ്ണൂര്‍: റെക്കോര്‍ഡ് ഭൂരിപക്ഷം നേടി മട്ടന്നൂരില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളം ജയിച്ചുവെന്നും ആ വിജയം വീട്ടിലിരുന്ന് കാണുകയാണെന്നും കെ.കെ ശൈലജ പറഞ്ഞു.
എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കെ.കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘ കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓര്‍മ്മിപ്പിക്കുന്നു.
ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍,’ മന്ത്രി ഫേസ്ബുക്കില്‍ എഴുതി.
‘ മട്ടന്നൂരിന് നന്ദി, തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയം സമ്മാനിച്ചതിന്. നാടിന്റെ അതിജീവന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്നതിന്,’ എന്നും കെ. കെ. ശൈലജ ഫേസ്ബുക്കിലെഴുതി.
60,000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചത്. നിലവില്‍ വന്നതില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കെ.കെ ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നുമായിരുന്നു കെ.കെ ശൈലജ വിജയിച്ചത്.
ധര്‍മടത്ത് പിണറായി വിജയനും 50,000ത്തിനടുത്ത് വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം കണ്ണൂരിലും അഴീക്കോടും എല്‍.ഡി.എഫ് വിജയിച്ചു.
അഴീക്കോട് മണ്ഡലത്തില്‍ കെ. എം ഷാജിയെ പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് വിജയിച്ചിരിക്കുന്നത്.
അതേസമയം കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫ് 40 സീറ്റുകളിലാണ് ലീഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.എയ്ക്ക് ഒരിടത്തും ലീഡില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക