മട്ടന്നൂര്‍: പാചകം ചെയ്യുമോ എന്ന് ഒരഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്ന് കെ.കെ ഷൈലജ.
ട്രൂകോപ്പി തിങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തിലാണ് കെ.കെ ഷൈലജ അനുഭവം തുറന്നു പറഞ്ഞത്.
മട്ടന്നൂര്‍: പാചകം ചെയ്യുമോ എന്ന് ഒരഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്ന് കെ.കെ ഷൈലജ.
ട്രൂകോപ്പി തിങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തിലാണ് കെ.കെ ഷൈലജ അനുഭവം തുറന്നു പറഞ്ഞത്.
‘കഴിഞ്ഞ ദിവസം ഒരു മീഡിയ വന്ന് എന്നോട് ചോദിച്ചു. എങ്ങനെയാണ് കുക്കിങ്ങ് ഒക്കെ, നന്നായി കുക്ക് ചെയ്യാന്‍ അറിയാമോ എന്ന്. എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു ഒരു പുരുഷ സ്ഥാനാര്‍ത്ഥിയോട് ചെന്നിട്ട് കുക്കിങ്ങ് എങ്ങനെ, കുക്ക് ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പറഞ്ഞു ഭക്ഷണം കഴിക്കണമെങ്കില്‍ ആരെങ്കിലും കുക്ക് ചെയ്യണം. സ്ത്രീകള്‍ മാത്രമേ കുക്കിങ്ങില്‍ സമര്‍ത്ഥരാവാവൂ എന്ന ആ ഒരു പാട്രിയാര്‍ക്കല്‍ ശേഷിപ്പ് അറിയാതെ ഈ സമൂഹത്തിന്റെ മനസ്സിലുണ്ട്. അതുപോലെ തന്നെയാണ് സ്ത്രീയും പുരുഷനും അടുത്ത് വന്നാല്‍ ആപത്തല്ലേ എന്ന് കരുതുന്നതും,’ കെ.കെ ഷൈലജ പറഞ്ഞു.
മുന്നണിയില്‍ സ്ത്രീവിരുദ്ധര്‍ ഉണ്ടെന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ലെന്നും പക്ഷേ എല്ലാവരുടെയും ഉള്ളില്‍ ഒരു പാട്രിയാര്‍ക്കല്‍ മനോഭാവത്തിന്റെ ബാക്കിശേഷിപ്പുണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തില്‍ കെ.കെ ഷൈലജ പറഞ്ഞു.
അതുകൊണ്ടാണ് നിയമസഭയിലൊക്കെ സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പലപ്പോഴും തനിക്ക് രോഷം കൊണ്ട് ലഹള കൂടേണ്ടതായി വന്നിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K K Shailaja reacts about antiwomen comment