കോഴിക്കോട്: സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമ. ടി.പി ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രിയ്ക്ക് മനസ്സിലാകുമെന്ന് രമ പറഞ്ഞു.
‘സ്ഥാനാര്‍ത്ഥിയായത് പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. ടി.പി ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രിയ്ക്ക് മനസ്സിലാകും. ഇത്തവണ നിയമസഭയില്‍ ടി.പിയുടെ ശബ്ദം മുഴങ്ങി കേള്‍ക്കുമെന്നും കൊലപാതക രാഷ്ട്രീയത്തിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നും രമ പറഞ്ഞു.
രമ നേരത്തെയും മത്സരിച്ചിരുന്നുവെന്നും വടകരയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു രമയുടെ പ്രതികരണം.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.കെ രമ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെ. കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കെ.കെ രമ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക