കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും ന്യായീകരണങ്ങള്‍ അറപ്പുളവാക്കുന്നുവെന്ന് ആര്‍.എം.പി നേതാവ് കെ.കെ.രമ. വിഷമങ്ങള്‍ അനുഭവിച്ച പാര്‍ട്ടിയാണെങ്കില്‍ വീണ്ടും വീണ്ടും കൊല ചെയ്യുന്നവരെ സംരക്ഷിക്കുന്നത് എന്തിനാണെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കാസറഗോട് പെരിയയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നിരവധി വിഷമങ്ങള്‍ അനുഭവിച്ച സി.പി.ഐ.എമ്മിന് ഇത്തരത്തിലൊരു കൊല നടത്താന്‍ കഴിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിച്ചകൊണ്ട് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു കെ.കെ രമ.
“പിണറായി വിജയന്റെ പ്രസ്താവന കേള്‍ക്കുമ്പോള്‍ അറപ്പാണ് തോന്നുന്നത്. കൊല്ലുന്നവരുടെ ലിസ്റ്റ് സൂക്ഷിക്കുന്ന പാര്‍ട്ടിയാണ്, അവര്‍ അനുഭവിച്ച വിഷമങ്ങളെ പറ്റി പറയുന്നത്.ഒരു ഉളുപ്പുമില്ലാതെ സംസാരിക്കുന്ന ഇവരെയാണ് ജനം കല്ലെറിയേണ്ടത്.” എന്നാണ് രമ പറഞ്ഞത്.
Also Read: പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രം; ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യ
ഇപ്പറഞ്ഞ നഷ്ടങ്ങള്‍ സംഭവിച്ചവരാണെങ്കില്‍ അവര്‍ക്കെങ്ങനെയാണ് ഇത്രയധികം കൊലപാതകങ്ങള്‍ ചെയ്യാനും നേതൃത്വം കൊടുക്കാനും കൊല ചെയ്യാന്‍ ആജ്ഞാപിക്കാനും സാധിക്കുക. എന്ത് കൊണ്ടാണ് എല്ലാ കൊലപാതകങ്ങളിലും സി.പി.ഐ.എം. ഒരു കക്ഷി ആകുന്നത്. കാരണം അവരൊരു കൊലയാളി പാര്‍ട്ടിയായത് കൊണ്ടാണ്. കൊല ചെയ്തവരെ സംരക്ഷിക്കുന്നവരായത് കൊണ്ടാണ്.എത്ര വലിയ കൊല നടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പ് നല്‍കുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും കൊല നടക്കുന്നത്. ഷുഹൈദിനെ വധിച്ച് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഒരു കൊല നടന്നിരിക്കുകയാണ് രമ ചൂണ്ടികാണിച്ചു.
ചന്ദ്രശേഖരനെ വധിച്ചപ്പോള്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് അടുത്ത കാലത്ത് ഇങ്ങനെ ചെയ്യുമോ എന്നായിരുന്നു ഇവര്‍ ചൊദിച്ചത്. ഇത് പോലെ എല്ലായിപ്പോഴും ഇവര്‍ എന്തെങ്കിലും ന്യായം കണ്ടെത്തും. അതിന്റെ ഭാഗമായി തന്നെയാണ് ഇപ്പോ ഈ നടത്തുന്ന പ്രസ്താവനയൊക്കെയും. ജനനേതാവും പാര്‍ട്ടി സെക്രട്ടറിയും ഇത്തരം ന്യായീകരണം നടത്തുന്നത് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു. ഇത്ര തരം താഴ്ന്നതും അപക്വവുമായ പ്രസ്താവനകളാണ് അവര്‍ നടത്തുന്നതെന്നു രമ കൂട്ടിച്ചേര്‍ത്തു.
“ഞാനൊക്കെ എന്റെ ഉള്ളിലെ വോദനയോട് കൂടിയാണ് പറയുന്നത്. ഞങ്ങളുടെയുള്ളിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ അത് പുകഞ്ഞ് കത്തുകയാണ്. എന്നിട്ടും ഇവര്‍ക്കൊരു രക്തസാക്ഷിയുടെ പോലും കണ്ണുനീര്‍ കാണാന്‍ കഴിയുന്നില്ല. അഭിമന്യുവിന്റെ അമ്മയെ കുറിച്ച് വിലപിക്കുന്നവര്‍ക്ക് ഈ രണ്ട് ചെറുപ്പക്കാരുടെ അമ്മയെ കുറിച്ച് ചിന്തയില്ലെ” രമ പറഞ്ഞു.
ഇവര്‍ക്ക് അത്ര ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ കൊലപാതകങ്ങളിലെ മാസ്റ്റര്‍ ബ്രേയിനിനെ പുറത്ത്‌കൊണ്ടു വരട്ടെ. നേതാക്കളെ അറസ്റ്റ് ചെയ്യട്ടെ. ഈ കേസിലെങ്കിലും അത് നടക്കട്ടെ. ഈ കേസ് കേരള പൊലീസിനെ ഏല്‍പ്പിക്കരുത്. സി.ബി.ഐ യോ മറ്റ് ഏജന്‍സികളോ അന്വേഷിക്കണം. കാരണം കേരള പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.ഐ.എം സര്‍ക്കാറാണ്. അവര്‍ അന്വേഷിച്ചാല്‍ യതാര്‍ത്ഥ പ്രതി പിടിക്കപ്പെടില്ല എനിക്കുറപ്പാണെന്നും രമ പറഞ്ഞു.