കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ദേവ് എം.എല്‍.എക്കെതിരെ പരാതി നല്‍കി കെ.കെ.രമ എം.എല്‍.എ. സച്ചിന്‍ദേവ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം നിയമസഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി.
നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ. രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയില്‍ സച്ചിന്‍ ദേവ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം സി.പി.ഐ.എം സൈബര്‍ അണികളുടെ നിലവാരത്തിലുള്ളതാണെന്ന് കെ.കെ. രമ ആരോപിച്ചു.
‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍.
ഇതില്‍ ഇടത് കയ്യിലുണ്ടായിരുന്ന തിരുമുറിവ് വലത് കയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം….തോമസൂട്ടി വിട്ടോടാ..’,എന്നാണ് കഴിഞ്ഞ ദിവസം സച്ചിന്‍ ദേവ്, രമയുടെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.