Kerala News
കെ.കെ രമയെ ഒഴിവാക്കി ജില്ലാ കുടുംബശ്രീ മിഷന്റെ വനിതാ രത്‌നം പരിപാടി; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 10, 08:26 am
Tuesday, 10th October 2023, 1:56 pm

കോഴിക്കോട്: കെ.കെ. രമയെ ഒഴിവാക്കിയ ജില്ലാ കുടുംബശ്രീ മിഷന്റെ ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടി വിവാദത്തില്‍. ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രശസ്തരായ 25 വനിതാ രത്‌നങ്ങളാണ് ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടിയിലെത്തുന്ന കുടുംബശ്രീ അംഗങ്ങളെ സ്വീകരിക്കുന്നത്. മേയര്‍ ബീനാ ഫിലിപ്പ്, കാനത്തില്‍ ജമീല എം.എല്‍ എ, കാഞ്ചനമാല, ആര്യ ഗോപി,സാവിത്രി ശ്രീധരന്‍ തുടങ്ങി 25 വനിതാരത്‌നങ്ങളാണ് ലിസ്റ്റിള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിലാണ് ജില്ലയില്‍ നിന്നുള്ള രണ്ട് വനിത എം.എല്‍.എമാരില്‍ ഒരാളായ രമയെ ഒഴിവാക്കിയത്.

25 വനിതാരത്‌നങ്ങളുടെയും ചിത്രം സഹിതം ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രി ജില്ലാമിഷന്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതിലാണ് കെ.കെ. രമയുടെ അഭാവം പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത് വെറുമൊരു സാങ്കേതിക പിഴവല്ലെന്നും മറിച്ച് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നുമാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍. എന്നാലിതിനോട് കുടുംബശ്രീ മിഷന്‍ അധികൃതരോ രമയോ പ്രതികരിച്ചിട്ടില്ല.

ഇതില്‍ ജില്ലയില്‍ നിന്നുള്ള രണ്ട് വനിത എം.എല്‍.എമാരില്‍ ഒരാളായ രമയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വെറുമൊരു സാങ്കേതിക പിഴവല്ലെന്നും മറിച്ച് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നുമാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍. എന്നാലിതിനോട് കുടുംബശ്രീ മിഷന്‍ അധികൃതരോ രമയോ പ്രതികരിച്ചിട്ടില്ല.

കുടുംബശ്രീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയാണ് തിരികെ സ്‌കൂളിലേക്ക് ക്യാമ്പെയില്‍. പരിപാടിയുടെ ഭാഗമായി 46 ലക്ഷത്തോളം കുടുംബശ്രീ സ്ത്രീകള്‍ വിദ്യാര്‍ത്ഥിയായി സ്‌കൂളില്‍ തിരിച്ചെത്തി.

2023 ഒക്ടോബര്‍ ഒന്നിന് പലക്കാട് തൃത്താലയില്‍ കെ.ബി മേനോന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് പരിപാടി ഉദ്ഘാനം ചെയ്തത്.

content highlight: K.K Rama’s kudumbasree poster contriversy