കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ് ചോദ്യം ചെയ്യലിന് ഹാജരായി. വടകരയിലെ അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസിലാണ് രാഗേഷ് ഹാജരായത്.[]
ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ ബുദ്ധികേന്ദ്രമെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ച സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാഗേഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
എന്നാല്‍ കാല്‍മുട്ടിന്റെ വേദനയ്ക്ക് ചികിത്സയിലാണെന്നും 20 ദിവസം കഴിഞ്ഞ് മാത്രമേ ഹാജരാകാന്‍ ആകുവെന്നും രാഗേഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഇത് കണക്കിലെടുക്കാതെ മറ്റ് നിയമനടപടികളിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് രാഗേഷ് ചോദ്യം ചെയ്യലിന് ഹാജാരായിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഗേഷിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.
കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന്‍ ശശി യാണ് രാഗേഷിന്റെ പേര് വെളിപ്പെടുത്തിയത്. രാഗേഷ് പറഞ്ഞിട്ടാണ് കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതെന്നായിരുന്നു സരിന്‍ ശശിയുടെ മൊഴി.