ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ. കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ കോടതിയാണ് നിര്‍ദേശിച്ചത്.
മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ജൂണ്‍ 20നാണ് കെ. കെ. മഹേശന്‍ കണിച്ചു കുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ചത്. ഇതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും സഹായി അശോകനുമെതിരെയും മഹേശന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ആത്മഹത്യാ പ്രേരണകുറ്റം ചുമത്താതെ ആരോപണവിധേയരുമായി ഒത്തുകളിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്റെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിര്‍ദേശം.
മാരാരിക്കുളം പൊലീസിനാണ് കേസന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് മാരാരിക്കുളം പൊലീസ് കേസെടുത്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക