[]കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്ന വാര്‍ത്ത അറിഞ്ഞല്ല താന്‍ ജയില്‍ സന്ദര്‍ശനം നടത്തിയതെന്ന് കെ.കെ ലതിക എം.എല്‍.എ.
വാര്‍ത്ത സമ്മേളനത്തിലാണ് കെ.കെ ലതിക ഇക്കാര്യം വ്യക്തമാക്കിയത്. ഒരുതരത്തിലും ആക്ഷേപമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന തന്നെ എന്തിന് ഈ രീതിയില്‍ ആക്രമിക്കുന്നുവെന്നും ലതിക എം.എല്‍.എ ചോദിച്ചു.
എം.എല്‍.എ പദവി താന്‍ ദുരുപയോഗം ചെയ്തിട്ടില്ല. മോഹനന്‍ മാഷെ ഇനിയും സന്ദര്‍ശിക്കും. തന്റെ ഭര്‍ത്താവല്ലെങ്കിലും പൊതു പ്രവര്‍ത്തകനല്ലെന്ന നിലയില്‍ മോഹനന്‍ മാസ്റ്ററെ നിയമം അനുവദിക്കുന്നിടത്തോളം സന്ദര്‍ശിക്കും.
വാര്‍ത്ത വന്ന് ഒരു മണിക്കൂറിനുള്ളില്‍ താന്‍ ജയിലിലെത്തി എന്നായിരുന്നു മാധ്യമങ്ങളില്‍ വന്നത്. തന്റെ വീട്ടില്‍ നിന്നും ജയിലിലേക്ക് ഒന്നേകാല്‍ മണിക്കൂറിലേറെയുണ്ട്. വിവാദമറിഞ്ഞല്ല പോയത്.
മറ്റ് പ്രതികളെ തനിക്ക് അറിയില്ല. അവരുമായി സംസാരിക്കാറുമില്ല. മോഹനന്‍ മാസ്റ്ററുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനാണ് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതെന്നും ലതിക എം.എല്‍.എ പറഞ്ഞു.
പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്ന ദിവസം കെ.കെ ലതിക എം.എല്‍.എ നടത്തിയ ജയില്‍ സന്ദര്‍ശനം വിവാദമായിരുന്നു. സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജയില്‍ ഡി.ജി.പി അറിയിച്ചിരുന്നു.
വാര്‍ത്ത പുറത്ത് വന്ന് ഒരു മണിക്കൂറിനുള്ളിലാണ് ലതിക ജയിലിലെത്തിയത്. മറ്റ് മൂന്ന് പേര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. മോഹനന്‍ മാസ്റ്റര്‍ക്കുള്ള വസ്ത്രവും മറ്റുമായാണ് ജയിലിലെത്തിയത്.
ജയില്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രതികളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതും ദുരൂഹതയുണര്‍ത്തുന്നതാണ്.