[]ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ കെ.ജി.എസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിമാമത്താവളത്തിന്റെ പാരിസ്ഥാതികാനുമതി റദ്ദാക്കിയ ഹരിത ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെ.ജി.എസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കെ.ജി.എസ് ഗ്രൂപ്പിനു വേണ്ടി മുന്‍ സോളിസ്റ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ നാളെ കോടതിയില്‍ ഹാജരാകും. ഹരിത ട്രിബ്യൂണലിന്റെ വിധിയില്‍ പിശകുകളുണ്ടെന്നായിരുന്നു കെ.ജി.എസ് സമര്‍പ്പിച്ച ഹര്‍ജിയിലെ ഒരു പ്രധാന വാദം.
കൃത്യമായ പഠനം നടന്നിട്ടില്ലെന്നാരോപിച്ച് കഴിഞ്ഞ മെയിലാണ് ചെന്നൈ ഗ്രീന്‍ ട്രിബ്യൂണല്‍ ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്. പഠനം നടത്തിയ എന്‍വോ കെയര്‍ എന്ന ഏജന്‍സിക്ക് അതിനുള്ള യോഗ്യതയില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം കേരളത്തിനായി അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാനിടയില്ല. കേസു പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ അസാനിധ്യം കെ.ജി.എസ് ഗ്രൂപ്പിന് അനുകൂലമാകാനിടയുണ്ട്.
2013-ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നത്. പിന്നീട് ഹരിത ട്രിബ്യൂണല്‍ വിധി റദ്ദാക്കുകയായിരുന്നു.