| Thursday, 21st February 2013, 5:46 pm

കെ.എഫ്.സി ചെയര്‍മാന്‍ സ്ഥാനം ; യു.ഡി.എഫ് തീരുമാനം കെ.എം മാണി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:സി.എം.പി നേതാവ് കെ.ആര്‍ അരവിന്ദാക്ഷനെ കെ.എഫ്.സി ചെയര്‍മാനാക്കണമെന്ന യു.ഡി.എഫ് നിര്‍ദേശം ധനമന്ത്രി കെ.എം മാണി തള്ളി.[]

കെ.എം അരവിന്ദാക്ഷനെ കെ.എഫ്.സിയുടെ ചെയര്‍മാനാക്കണമെന്ന്  ആവശ്യപ്പെട്ട് കെ.പി.സി.സി മാണിക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ മാണി തയ്യാറായില്ല. താന്‍ മറ്റൊരാള്‍ക്ക് വാക്കു കൊടുത്തിട്ടുണ്ടെന്നും അരവിന്ദാക്ഷനെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാകില്ലെന്നും മാണി മന്ത്രിസഭയെ അറിയിച്ചു.

ഛത്തീസ്ഗഡ് മുന്‍ ചീഫ് സെക്രട്ടറി ജോയി ഉമ്മനെയാണ് മാണി ഈ സ്ഥാനത്തേക്കായി നിര്‍ദേശിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടെന്നും മാണി വ്യക്തമാക്കി.

യു.ഡി.എഫ് തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്ത മാണിയുടെ നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സി.എം.പിയെ യു.ഡി.എഫിനുള്ളില്‍ തഴയുന്ന സമീപനമാണ് മാണി സ്വീകരിക്കുന്നതെന്നും യു.ഡി.എഫ് അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more