കര്‍ണാടക കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തെ ചൊല്ലിയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മത്സരം ആരംഭിച്ചിരിക്കുന്നത്. നിയമസഭ പ്രതിപക്ഷ നേതാവാകാനാണ് സിദ്ധാരാമയ്യയുടെ ശ്രമം. എന്നാല്‍ ഇതിന് സമ്മതിക്കില്ലെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്യാംപിന്റെ നിലപാട്.
നിയമസഭ പ്രതിപക്ഷ നേതാവായി വരികയും ഭാവിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറുകയും ചെയ്യുക എന്നതാണ് സിദ്ധരാമയ്യുടെ ലക്ഷ്യം. എന്നാല്‍ ഡോ.ജി പരമേശ്വരറെയോ എം.കെ പാട്ടീലിനെയോ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഖാര്‍ഗെ ക്യാംപിന്റെ ആവശ്യം.
ഡോ.ജി പരമേശ്വര്‍, കെ.എച്ച് മുനിയപ്പ, വീരപ്പ മൊയ്‌ലി, എച്ച്.കെ പാട്ടീല്‍ എന്നിവരാണ് സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ മുതിര്‍ന്ന നേതാവ് ഖാര്‍ഗെയോടൊപ്പം ഉള്ളത്. ജെ.ജി ജോര്‍ജ്, കൃഷ്ണ ബൈരെ ഗൗഡ എന്നീ നേതാക്കളാണ് സിദ്ധരാമയ്യയോടൊപ്പം ഉള്ളത്.