ഹൈദരാബാദ്: മെച്ചപ്പെട്ട പ്രതിരോധ ശേഷി ലഭിക്കാന്‍ ചിക്കനും പഴങ്ങളും കഴിക്കണമെന്ന് ജനങ്ങളോട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. അത് ചിക്കന്‍, പഴ വ്യവസായങ്ങള്‍ക്ക് ഗുണപരമാവുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ചിക്കനും മുട്ടയ്ക്കും നാരങ്ങക്കും സംസ്ഥാനത്ത് വില കുതിച്ചു കയറിയിരുന്നു. ആവശ്യം കൂടുതലും വിതരണം കുറവായതും ആണ് വിലകൂടാന്‍ കാരണം. ശനിയാഴ്ച മാത്രം നാല് തവണയാണ് ചിക്കന് മാത്രം വില കൂടിയത്. ഈയൊരവസരത്തില്‍ യാദൃശ്ചികമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചിക്കനും മുട്ടയും നാരങ്ങയുമൊക്കെ നിര്‍ബന്ധമായും കഴിക്കണം. അത് കൊവിഡ് 19 വെറസിനെ തടയുവാനുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഓറഞ്ച് കയറ്റുമതി ചെയ്യരുതെന്നും തദ്ദേശ വിപണി വഴി തന്നെ വിതരണം ചെയ്യണമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചിക്കന്‍ കഴിക്കാനുള്ള ഉപദേശത്തിന് ശേഷം ചിക്കന് വിപണിയില്‍ വില കൂടി. കിലോക്ക് 50 രൂപയായിരുന്ന ചിക്കന്‍ 177 രൂപയായി ഉയര്‍ന്നു. ജനങ്ങളുടെ നീണ്ട വരിയായിരുന്നു സ്റ്റാളുകളില്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ