| Thursday, 4th October 2018, 10:47 am

എന്‍. ചന്ദ്രബാബു നായിഡു കള്ളന്‍, രാജ്യദ്രോഹി; ആഞ്ഞടിച്ച് കെ. ചന്ദ്രശേഖര്‍ റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാമാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു.

ചന്ദ്രബാബു നായിഡു കള്ളനും രാജ്യദ്രോഹിയും ആണെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിവിന്റെ പരാമര്‍ശം. ടി.പി.സി.സി പ്രസിഡന്റ് എന്‍. ഉത്തം കുമാറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ചന്ദ്രശേഖര്‍ റാവു ഉന്നയിച്ചത്.

ഒരച്ഛനും ഒരമ്മയ്ക്കും ഉണ്ടായ മകനാണെന്ന് ബോധ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന അഴിമതി വിവാദത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കണമെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ വെല്ലുവിളി.


“ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനം”; ടി.എന്‍ ജോയിയുടെ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു


നിസാമാബാദില്‍ നടത്തിയ പൊതുറാലിയില്‍ സംസാരിക്കവേയായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ചന്ദ്രശേഖര്‍ റാവു രംഗത്തെത്തിയത്.

കോണ്‍ഗ്രസ്- തെലുങ്കുദേശം സഖ്യത്തില്‍ നിന്ന് വരുന്ന മോശം ഭരണമാണോ വേണ്ടത് അല്ലെങ്കില്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

മുഖ്യമന്ത്രിയുടെ സ്ഥാനത്തെ കരുതി മാത്രമാണ് ഇത്രയും കാലം താന്‍ മിണ്ടാതിരുന്നതെന്നും ചന്ദ്രബാബു നായിഡു തന്റെ ഭരണത്തിനിടയ്ക്ക് തെലങ്കാനയെ തന്നെ ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യദ്രോഹിയും ചതിയനുമാണ് ചന്ദ്രബാബു നായിഡു. തെലങ്കാനയിലെ നിരപരാധികളായ നിരവധി യുവാക്കളെയാണ് അദ്ദേഹം ഏറ്റുമുട്ടലുകളിലൂടെ വധിച്ചത്.

തെലങ്കാനയില്‍ വൈദ്യുതി വിതരണത്തിന് മനപൂര്‍വം തടസം സൃഷ്ടിച്ച് ഏഴ് മണ്ഡലങ്ങള്‍ അദ്ദേഹം പിടിച്ചെടുത്തു. തെലങ്കാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്.

കോണ്‍ഗ്രസ്-ടി.ഡി സഖ്യത്തിന് വോട്ട് ചെയ്ത് തെലങ്കാനായില്‍ ആന്ധ്ര ഭരണം കൊണ്ടുവരണോ എന്ന് നമ്മള്‍ ആലോചിക്കണം.തെരഞ്ഞെടുപ്പ് കാമ്പയിന് വേണ്ടി എത്താന്‍ കോണ്‍ഗ്രസ് ചന്ദ്രബാബു നായിഡുവിന് നല്‍കിയിരിക്കുന്നത് 500 കോടിയാണെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു

We use cookies to give you the best possible experience. Learn more