| Monday, 23rd March 2020, 5:37 pm

അഞ്ഞൂറോളം പാര്‍ട്ടി നേതാക്കളെയും കുടുംബക്കാരെയും വിളിച്ച് പാര്‍ട്ടി നല്‍കി കല്‍വകുന്ത കവിത; ജനങ്ങളോട് സാമൂഹ്യ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കൊവിഡ് വൈറസ് വ്യാപനം വേഗത്തിലാവുകയും സാമൂഹ്യ അകലം എല്ലാവരും പാലിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യവേ, അഞ്ഞൂറോളം പാര്‍ട്ടി നേതാക്കളെയും കുടുംബക്കാരെയും വിളിച്ചു വരുത്തി പാര്‍ട്ടി നല്‍കി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ടി.ആര്‍.എസ് നേതാവുമായ കല്‍വകുന്ത കവിത. ഹൈദരാബാദിലെ ഒരു റിസോര്‍ട്ടിലാണ് പാര്‍ട്ടി നേതാക്കള്‍ക്ക് പാര്‍ട്ടി സംഘടിപ്പിച്ചത്.

കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പരിപാടികളെല്ലാം വെട്ടിച്ചുരുക്കി താന്‍ വീട്ടിലിരിക്കുകയാണെന്നും തെലങ്കാനയിലെ ജനങ്ങളെല്ലാം സാമൂഹ്യ അകലം പാലിക്കണമെന്ന് ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ട അതേ സമയത്ത് തന്നെയാണ് മകളുടെ ഈ പ്രവര്‍ത്തി. ശനിയാഴ്ച ചന്ദ്രശേഖര്‍ റാവു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെല്ലാം ഒരു മീറ്റര്‍ വിട്ടാണ് ഇരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കല്‍വകുന്ത കവിത നിസാമാബാദില്‍ നിന്ന് എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കവിത പാര്‍ട്ടി നടത്തിയത്. ജില്ലാ തലത്തിലും മണ്ഡലം തലത്തിലും ഉള്ള നേതാക്കളും പാര്‍ട്ടിക്കെത്തി.

പാര്‍ട്ടിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കവിത മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more