തിരുവനന്തപുരം: ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അത്യന്തം നിരാശാജനകമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും എം.പി.യുമായ കെ.സി.വേണുഗോപാല്‍.
പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും, ഫലസ്തീനെതിരെ ഏതു ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാലും അപലപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു .
‘ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്നു പറയാതെ വയ്യ. നിത്യേനയെ ന്നോണം നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാട് എന്നോണം അനുശോചിച്ചു കഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍, ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്.
കൃത്യമായ ഗൗരവമാര്‍ന്ന ഇടപെടലുകള്‍ നടത്തി സമാധാനം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ഈ മഹാരാജ്യം ചെയ്തിരുന്നു.
ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകളുടെ ശക്തി ലോകം ഇങ്ങനെ പലകുറി കണ്ടിട്ടുമുണ്ട് എന്നത് ചരിത്രം. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ ഇസ്രഈല്‍- ഫലസ്തീന്‍ ആക്രമണ പ്രത്യാക്രമണങ്ങളോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തമല്ല.
ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന ലോകരാജ്യങ്ങളും ഇപ്പോഴത്തെ ഈ അഴകുഴമ്പന്‍ നിലപാട് കണ്ടു അത്ഭുതം കൂറുകയാവും. നിത്യേനയെന്നോണം നൂറുകണക്കിന് ജീവനുകളാണ് അവിടെ പിടഞ്ഞു വീഴുന്നത്. ഗസയിലെ ആശുപത്രിക്ക് നേര്‍ക്കുനടന്ന വ്യോമാക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 500 ലേറെ മനുഷ്യര്‍. മനുഷ്യത്വരഹിതം എന്നൊരറ്റ വാക്കില്‍ പറഞ്ഞൊതുക്കാന്‍ കഴിയുന്ന സംഭവങ്ങളല്ല അവിടെ നടക്കുന്നത്. മനുഷ്യത്വം മരവിച്ചുപോകുന്ന കാഴ്ചകളാണെങ്ങും.
നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരും ഒക്കെ പിടഞ്ഞു വീഴുമ്പോള്‍ ഇന്ത്യക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയും?
ഇസ്രഈല്‍ ആണെങ്കിലും ഫലസ്തീന്‍ ആണെങ്കിലും രാജ്യാന്തര മാനുഷിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ട്. തുടക്കത്തില്‍ ഇസ്രഈലില്‍ ഹമാസ് അഴിച്ചുവിട്ട ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷേ അവരെ ഈ സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിച്ച ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അവിടെ നടന്നത് അങ്ങേയറ്റം ക്രൂരതയാണ്, മനുഷ്യത്വഹീനമായ നടപടികളാണ്. അതാണ് തുടര്‍ ആക്രമണങ്ങളിലേക്ക് നയിച്ചത്. പക്ഷേ അതിനുശേഷവും ഗസയെ തുടച്ചുനീക്കാന്‍ എന്നോണം ഇസ്രഈല്‍ അഴിച്ചു വിടുന്ന അതിക്രൂര ആക്രമണത്തിന് ചില ലോകരാഷ്ട്രങ്ങള്‍ പിന്തുണ നല്‍കുന്നതാണ് അത്ഭുതാവഹം.
അതിനുപിന്‍പറ്റി ഇന്ത്യ നില്‍ക്കാന്‍ പാടില്ല. മാനവരാശിക്ക് തന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനുവേണ്ടിയുള്ള ഇടപെടലുകള്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തുന്നതിന് ഇന്ത്യ മുന്‍കൈയെടുക്കണം. ലോകരാജ്യങ്ങള്‍ക്കിടയില്‍ എല്ലാകാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നോര്‍ക്കണം. അതിനു തക്ക പക്വതയാണ്,ഗൗരവമാണ് ഇന്ത്യയെന്ന രാജ്യത്തില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നതും’. എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലിനു അനുകൂലമായുള്ള നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരി
Content Highlight: K. C Venugopal on Israel-Gaza Conflict