തിരുവനന്തപുരം: എയര്‍കേരളയ്ക്കായി കേരള സര്‍ക്കാര്‍ ഒരു പദ്ധതിയും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.സി വേണുഗോപാല്‍. പദ്ധതി രേഖകളില്ലാതെ എന്ത് നടപടി എടുക്കുമെന്നും അദ്ദേഹം ചോദിച്ചു.[]
എയര്‍ കേരളയ്ക്കായി പദ്ധതി സമര്‍പ്പിച്ചാല്‍ ഉടന്‍പരിശോധിക്കും. എയര്‍ കേരള പദ്ധതിയെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. അത് എന്താണ് പ്രൊജക്ട് എന്ന് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്ക്കണം. എന്നാല്‍ മാത്രമേ അവര്‍ക്ക് അതില്‍ നടപടി എടുക്കാന്‍ സാധിക്കുകയുള്ളൂ.
അടുത്തിടെ എയര്‍ ഇന്ത്യയ്‌ക്കെതിരായി ഒട്ടനവധി പരാതികളും പരാമര്‍ശങ്ങളും കേട്ടു. എന്നാല്‍ പലരുടേയും പരാമര്‍ശങ്ങള്‍ ആരെ സഹായിക്കാനാണെന്ന് സംശയമുണ്ട്.
എയര്‍ ഇന്ത്യയ്ക്ക് കുറ്റവും കുറവുകളുമുണ്ട്. അത് പരിഹരിച്ച് മുന്നോട്ട് പോകണം. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഇല്ലാതിരുന്നാലുള്ള ഒരു അവസ്ഥയെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. അവിടെ സ്വകാര്യ കമ്പനികളല്ലേ പിന്നെ കാര്യങ്ങളെല്ലാം തീരുമാനിക്കുക.
അത്തരമൊരു സാഹചര്യം ഇല്ലാതിരിക്കാനാകണം എല്ലാവരും നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനലിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.