| Tuesday, 2nd July 2024, 8:08 am

ബി.ജെ.പി ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്: കെ.സി.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തെ അപലപിച്ച് കേരള കാത്തോലിക് ബിഷപ്‌സ് ഐക്യ ജാഗ്രത കമ്മീഷൻ. ക്രൈസ്തവർക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരമാണെനന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

മതമേലദ്ധ്യക്ഷന്മാരുടെ വാക്കുകൾ തള്ളി കളഞ്ഞ് വിശ്വാസികൾ ബി.ജെ.പിക്ക് വോട്ട് ചെയ്തു എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ മുൻ കേന്ദ്രമന്ത്രിമാരിൽ ചിലർ സഹായിച്ചിട്ടും സഭാനേതൃത്വത്തിന്റെ ഭാഗത്തു നിന്ന് എതിർ പ്രചാരണങ്ങളാണ് ഉണ്ടായതെന്ന ആരോപണവും സുരേന്ദ്രൻ ഉന്നയിച്ചിരുന്നു.

‘കേന്ദ്രമന്ത്രിമാർ കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണെന്ന ധ്വനിയാണ് സുരേന്ദ്രന്റെ വാക്കുകളിലുള്ളത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കാൻ ക്രൈസ്തവർ അവരെയന്നും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന ആഹ്വാനം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ക്രൈസ്തവർക്ക് എല്ലാവരെയും പോലെ തന്നെ നിതീപരവും നിയമപരവുമായ തുല്യതയാണ് വേണ്ടത്.

അനർഹവും അന്യായമായതുമായ ഒരു സഹായവും മതത്തിന്റെ പേരിലോ വർഗത്തിന്റെ പേരിലോ ഉണ്ടാകാതിരിക്കുക എന്നതാണ് ഒരു ജനാധിപത്യരാജ്യത്തിൽ പ്രധാനം. അതാണ് മതേതര രാജ്യത്തിന്റെ അന്തസത്ത,’ കെ.സി.ബി.സി ജാഗ്രത കംമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.

രാഷ്ട്രീയ കാര്യലാഭത്തിനു വേണ്ടിയാണ് സുരേന്ദ്രൻ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: k.c.b.c talk about the statement of k.surendran

We use cookies to give you the best possible experience. Learn more