| Friday, 6th July 2018, 5:02 pm

കെ.സി.എയില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; ടി.സി മാത്യുവിനെതിരെ റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടി.സി മാത്യുവിന്റെ ഭരണകാലത്ത് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2.16 കോടി രൂപയുടെ ക്രമക്കേടാണ് ടി.സി മാത്യു സെക്രട്ടറിയായിരുന്ന കാലയളവില്‍ നടന്നതെന്നാണ് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടിലുള്ളത്.

ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെ.സി.എയ്ക്കു നഷ്ടമായ പണം ടിസി മാത്യുവില്‍നിന്നു തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ALSO READ: ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാര്‍, അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല: ബി.ജെ.പി എം.പി (വീഡിയോ)

ഇടുക്കി സ്റ്റേഡിയത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചിട്ടുണ്ട്. കാസര്‍കോട് 20 ലക്ഷം രുപ മുടക്കിയത് പുറമ്പോക്കു ഭൂമിക്കായാണ് ഓംബുഡ്‌സ്മാന്‍ കണ്ടെത്തി.

മറൈന്‍ഡ്രൈവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതിന് 29 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കെ.സി.എയ്ക്കു സോഫ്റ്റ്‌വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more