| Wednesday, 5th January 2022, 7:28 am

സ്വാതന്ത്ര്യ സമരസേനാനി കെ. അയ്യപ്പന്‍ പിള്ള അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കെ. അയ്യപ്പന്‍ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. തിരുവനന്തപുരം മുന്‍ കൗണ്‍സിലാറാണ്. അഭിഭാഷകനും, ബി.ജെ.പി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അയ്യപ്പന്‍ പിള്ള തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്കായി പ്രചരണത്തിനിറങ്ങിയിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ തന്നെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K Ayyappan Pillai Died

We use cookies to give you the best possible experience. Learn more