പണമില്ലാത്തവന് ഇന്ന് തമിഴ്‌നാട്ടില്‍ മത്സരിക്കാനാകില്ല; ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഞാന്‍ കടക്കാരനായി: കെ. അണ്ണാമലൈ
national news
പണമില്ലാത്തവന് ഇന്ന് തമിഴ്‌നാട്ടില്‍ മത്സരിക്കാനാകില്ല; ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഞാന്‍ കടക്കാരനായി: കെ. അണ്ണാമലൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th March 2023, 12:32 pm

ചെന്നൈ: ക്ലീന്‍ പൊളിറ്റിക്‌സ് ആണ് തനിക്ക് താത്പര്യമെന്നും എന്നാല്‍ ഇന്ന് രാഷ്ട്രീയം പണത്തില്‍ അധിഷ്ഠിതമാണെന്നും തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ചെന്നൈയില്‍ നടന്ന സൗരാഷ്ട്ര സംഗമം പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റഎ പരാമര്‍ശം.

നിലവിലെ രാഷ്ട്രീയത്തിന് വേണ്ടി ഞാന്‍ മാറേണ്ടി വരുമെന്ന് പറഞ്ഞാല്‍ ആ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു. വോട്ടര്‍മാരെ കൊഞ്ചിച്ച് അവര്‍ക്ക് പണം നല്‍കി കൈവശപ്പെടുത്തുന്നത് നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സംസ്ഥാനത്ത് കളങ്കമില്ലാത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്ലീന്‍ പൊളിറ്റിക്‌സ് ആണ് എന്റെ ലക്ഷ്യം. നിലവിലെ രാഷ്ട്രീയത്തിന് വേണ്ടി ഞാന്‍ മാറേണ്ടി വരുമെന്ന് പറഞ്ഞാല്‍ ആ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നേ ഞാന്‍ പറയൂ. നിലവില്‍ പണം കൊടുക്കാതെ ആര്‍ക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല എന്ന അവസ്ഥയാണ്.

ഒരു ബി.ജെ.പി നേതാവെന്ന നിലയില്‍ അത്തരം രാഷ്ട്രീയത്തോട് പൊരുത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വോട്ടര്‍മാരെ കൊഞ്ചിച്ച് അവര്‍ക്ക് പണം നല്‍കി കൈവശപ്പെടുത്തുന്നത് നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സംസ്ഥാനത്ത് കളങ്കമില്ലാത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തില്ല. ഇപ്പോഴും മാറ്റമില്ല, ആയിരം വര്‍ഷം കഴിഞ്ഞാലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാറ്റം ഉണ്ടാകാനും പോകുന്നില്ല.

അറവകുറിച്ചി തെരഞ്ഞെടുപ്പോട് കൂടി എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ കടക്കാരനായി മാറി,’ അണ്ണാമലൈ പറഞ്ഞു.

Content Highlight: K. Annamalai says that people without money cant contest in Elections inn the state