മലയാളത്തിലെ പിന്നണിഗായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ ഒരാളാണ് ജ്യോത്സ്‌ന. 2002ല്‍ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് എത്തിയതെങ്കിലും കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ടിലൂടെയാണ് ജ്യോത്സ്‌ന ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ് ഭാഷകളിലും ജ്യോത്സ്‌ന തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
താന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടവയെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോത്സ്‌ന. 2013ല്‍ പുറത്തിറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ‘വെയില്‍ ചില്ല’ എന്നു തുടങ്ങുന്ന പാട്ട് അത്തരത്തില്‍ ഒന്നാണെന്ന് ജ്യോത്സ്‌ന പറഞ്ഞു. ചില പാട്ടുകള്‍ റെക്കോഡിങ് കഴിയുമ്പോള്‍ തന്നെ പെട്ടെന്ന് റിലീസ് ആകണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും ആ പാട്ട് അത്തരത്തില്‍ ഒന്നായിരുന്നെന്നും ജ്യോത്സ്‌ന കൂട്ടിച്ചേര്‍ത്തു.
മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണുവാണ് ആ പാട്ട് കമ്പോസ് ചെയ്തതെന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളില്‍ ഒന്നാണെന്നും ജ്യോത്സ്‌ന പറഞ്ഞു. തന്റെ ശബ്ദത്തിലെ വേറൊരു എലമെന്റ് എക്‌സ്‌പ്ലോര്‍ ചെയ്തതുപോലെ തോന്നിയെന്നും ജ്യോത്സ്‌ന കൂട്ടിച്ചേര്‍ത്തു. അങ്ങനെ പാടാന്‍ വിഷ്ണു തനിക്ക് തന്ന സ്‌പെയ്‌സ് കാരണമാണ് ആ പാട്ട് അത്രക്ക് ഇഷ്ടപ്പെടാന്‍ കാരണമെന്നും ജ്യോത്സ്‌ന പറഞ്ഞു.
ആ പാട്ട് റിലീസാകുന്ന സമയത്ത് താന്‍ ബാംഗ്ലൂരിലായിരുന്നെന്നും റിലീസാകാന്‍ വേണ്ടി കാത്തിരുന്നെന്നും ജ്യോത്സ്‌ന കൂട്ടിച്ചേര്‍ത്തു. ആദ്യമായി അത് കേട്ടപ്പോള്‍ താന്‍ വളരെയധികം സന്തോഷവതിയായെന്നും ജ്യോത്സ്‌ന പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ജ്യോത്സ്‌ന ഇക്കാര്യം പറഞ്ഞത്.
‘വെയില്‍ ചില്ല എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്. ചില പാട്ടുകല്‍ റീ റെക്കോഡിങ് കഴിഞ്ഞ് എത്രയും പെട്ടെന്ന് റിലാസാകാന്‍ വേണ്ടി കാത്തിരിക്കാറില്ലേ? അത്തരത്തിലൊന്നായിരുന്നു എനിക്ക് വെയില്‍ ചില്ല എന്ന സോങ്. മോഹന്‍ സിത്താര സാറിന്റെ മകന്‍ വിഷ്ണുവാണ് ആ പാട്ട് കമ്പോസ് ചെയ്തത്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പാട്ടുകളില്‍ ഒന്നാണ് അത്.
എന്റെ ശബ്ദത്തിലെ വേറൊരു എലമെന്റ് എക്‌സ്‌പ്ലോര്‍ ചെയ്ത പാട്ടാണ് അതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ പാടാനും പുതിയതായി ഓരോന്ന് ട്രൈ ചെയ്യാനും വിഷ്ണു എനിക്ക് സ്‌പെയ്‌സ് തന്നതുകൊണ്ടാണ് ആ പാട്ട് അത്രക്ക് മനോഹരമായത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ പാട്ട് റിലീസായ സമയത്ത് ഞാന്‍ ബാംഗ്ലൂരിലായിരുന്നു. എപ്പോള്‍ ഇറങ്ങും എന്ന് വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു. അത് ആദ്യമായി കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ ഹാപ്പിയായി,’ ജ്യോത്സ്‌ന പറയുന്നു.
Content Highlight: Jyotsna says that Veyil Chilla song was one of her favorite