ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥ് വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് പിന്നീട് ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു. 16 വിമത എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെയാണ് കമല്‍നാഥ് രാജിവെക്കാന്‍ തയ്യാറായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കമല്‍നാഥ് സര്‍ക്കാരിന്റെ വീഴ്ചയോട് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. ഇത് മധ്യപ്രദേശിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെ സേവിക്കാനുള്ള വഴിയാണ് രാഷ്ട്രീയം. കമല്‍നാഥ് സര്‍ക്കാര്‍ ആ വഴിയില്‍ നിന്ന് മാറി സഞ്ചരിച്ചു. സത്യം വിജയിച്ചിരിക്കുന്നു എന്നാണ് സിന്ധ്യയുടെ പ്രതികരണം.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നത്. സിന്ധ്യയോട് കൂറുള്ള 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ വിശ്വാസ വോട്ട് നേടി അധികാം ഉറപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നുറപ്പായതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ