ന്യൂദല്‍ഹി: തന്റെ ലക്ഷ്യവും താല്‍പര്യവും തുടക്കം മുതലേ ഉണ്ടായിരുന്നതുപോലെ തന്നെയാണെന്ന് കോണ്‍ഗ്രസിന് നല്‍കിയ രാജിക്കത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ. എന്നാല്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് സംസ്ഥാനത്തിലെയും രാജ്യത്തെയും ജനങ്ങളെ സേവിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ എഴുതി.
രാജി തീരുമാനം സിന്ധ്യ കഴിഞ്ഞ ദിവസംതന്നെ ഉറപ്പിച്ചിരുന്നതായാണ് ഉയരുന്ന സൂചന. തിങ്കളാഴ്ചയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷം പാര്‍ട്ടി വിടുകയാണെന്നും ഒരു മാറ്റത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ പറയുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെയും രാജ്യത്തെയും സേവിക്കണമെന്നാണ് തുടക്കംമുതലുള്ള എന്റെ ആഗ്രഹം. പക്ഷേ, ഈ പാര്‍ട്ടിയില്‍നിന്നും ഇനി അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും സിന്ധ്യ രാജിക്കത്തില്‍ കുറിച്ചു.
ഒരു പുതിയ തുടക്കമാണ് തന്നെ വിശ്വസിക്കുന്നവരും തന്റെ കൂടെ നില്‍ക്കുന്നവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ഇത്രയും കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ കോണ്‍ഗ്രസിന് നന്ദി പറഞ്ഞാണ് സിന്ധ്യ രാജിക്കത്ത് അവസാനിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ