ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യ. സിന്ധ്യയോടൊപ്പം നില്‍ക്കുന്ന പന്ത്രണ്ടോളം എം.എല്‍.എമാരെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാതൊരു വിവരവും ഇല്ലെന്ന ചര്‍ച്ച സജീവമായിരുന്നു. ഇതിന് മറുപടിയുമായാണ് സിന്ധ്യ രംഗത്തെത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എം.എല്‍.എമാരെ കാണാനില്ലയെന്ന വാര്‍ത്ത കിംവദന്തി മാത്രമാണ്. ആരെയാണ് കാണാതായത്? അവരുടെ പേര് പറയൂ, ഞാന്‍ അവരോട് സംസാരിക്കാം.’ സിന്ധ്യ പറഞ്ഞു.
ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി പത്രത്തിന്റെ എഡിറ്ററുടെ ട്വീറ്റാണ് ഇത്തരമൊരു രാഷ്ടീയ ചര്‍ച്ചകളിലേക്ക് വഴിവെച്ചത്.
‘ബ്രേക്കിംഗ് ന്യൂസ്: ജ്യോതിരാദിത്യ സിന്ധ്യയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശിലെ 20 കോണ്‍ഗ്രസ് എം.എല്‍.എമാരെ രണ്ട് ദിവസമായി കാണാതായി. തിരിച്ചെത്തിയിട്ടില്ല.’ എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ട്വീറ്റ് നീക്കം ചെയ്തിരുന്നു.
ഈ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടേക്കുമോ എന്ന ചോദ്യം ഉയര്‍ന്ന സമയത്താണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ കോണ്‍ഗ്രസ് നേതാവ് എന്ന പേര് മാറ്റി പൊതുപ്രവര്‍ത്തകനും ക്രിക്കറ്റ് പ്രേമിയും എന്നാക്കി മാറ്റിയത്. ഇതും എം.എല്‍.എമാരുടെ മാറി നില്‍ക്കലും കൂട്ടിവായിക്കുമ്പോള്‍ സംസ്ഥാനത്ത് വലിയ പൊട്ടിത്തെറി ഉണ്ടായേക്കാം എന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ