ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിന്ധ്യ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ശിവരാ
ജ് സിങ് ചൗഹാന്‍ സിന്ധ്യയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. സിന്ധ്യ ബി.ജെ.പിയിലേക്ക് വരുന്നതില്‍ സന്തോമാണെന്ന് മറ്റൊരു നേതാവ് നരോത്തം മിശ്രയും അഭിപ്രായപ്പെട്ടിരുന്നു.
സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചാല്‍ അത് മധ്യപ്രദേശ് സര്‍ക്കാരിന് വലിയ തിരിച്ചടിയാവും.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജ്യോതിരാദിത്യ സിന്ധ്യയുമായി ഇതുവരെ ചര്‍ച്ച നടത്താന്‍ അവസരം ലഭിച്ചിട്ടില്ല. സിന്ധ്യയെ കാണാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ സാധിച്ചില്ലെന്ന് ദിഗ് വിജയ സിങ് പറഞ്ഞു.
‘സിന്ധ്യാ ജീയെ കാണാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് പറഞ്ഞത്, അതുകൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല,” സിങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ