| Monday, 9th March 2020, 11:38 pm

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കോ?; വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടതില്ല എന്ന ആലോചനയില്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചൂടുപിടിക്കവേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍. സിന്ധ്യ അനുകൂലികളായ 17എം.എല്‍.എമാര്‍ ബംഗളൂരുവില്‍ എത്തിയ പശ്ചാത്തലത്തിലാണ് ഈ അഭ്യൂഹങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം സംസ്ഥാനത്തെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കുകയും ശിവ്‌രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നും അവര്‍ പറയുന്നു.

അതിനിടയില്‍ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ഇടഞ്ഞു നില്‍ക്കുന്ന എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്തി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണിത് നടന്നത്. എല്ലാ മന്ത്രിമാരും പങ്കെടുത്ത യോഗത്തിലാണ് കമല്‍നാഥ് രാജി ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഈ ഫോര്‍മുലയിലേക്ക് കമല്‍നാഥ് എത്തിയത്.

We use cookies to give you the best possible experience. Learn more